പാട്‌ന: ബീഹാറിലെ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 40 സീറ്റില്‍ 17 എണ്ണത്തില്‍ വീതം ബിജെപിയും നിതീഷ് കുമാറിന്റെ ജെഡി(യു)വും മത്സരിക്കും. ബാക്കിയുള്ള ആറ് സീറ്റ് രാം വിലാസ് പസ്വാന്റെ എല്‍ജെപിക്ക് നല്‍കി. മത്സരിക്കുന്ന സീറ്റുകളും പ്രഖ്യാപിച്ചു.
ചമ്പാരന്‍ (ഈസ്റ്റ്), ചമ്പാരന്‍ (വെസ്റ്റ്), ശിവ്ഹര്‍, മധുബാനി, അരാരിയ, ധര്‍ഭംഗ, മുസാഫര്‍പൂര്‍, മഹാരാജ്ഗഞ്ച്, ശരണ്‍, ഉജിയാര്‍പൂര്‍, ബെഗുസാരായ്, പാട്‌ന സാഹിബ്, പാടലിപുത്ര, ബുക്‌സര്‍, സസറാം, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡി(യു) വാല്‍മീകി നഗര്‍, സീതാമര്‍ഹി, ജന്‍ജാഹര്‍പുര്‍, സിവാന്‍, ബഗല്‍പൂര്‍, കിഷന്‍ഗഞ്ച്, സുപൗള്‍, കറ്റിഹാര്‍, മുനേഗര്‍, നവാദ, ജെഹാനാബാദ്, നളന്ദ, ഗോപാല്‍ഗഞ്ച്, മധേപുര്‍, ബങ്ക, ഗയ, കരാക്കട്ട്, ജെഹാനാബാദ് എന്നിവിടങ്ങളിലും ജനവിധി തേടും. വൈശാലി, ഹാജിപൂര്‍, സമസ്തിപുര്‍, ഖഗാരിയ, നവാദ, ജമുയ്, നവാദയിലുമാണ് എല്‍ജെപി മത്സരിക്കുന്നത്.
















