ശ്രീനഗര്‍: ബലാക്കോട്ടില്‍ തിരിച്ചടി നേരിട്ട പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ജനവാസകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ശക്തമായി തുടരുന്നു. തോക്കുകളും പീരങ്കികളും ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയിലുടനീളം ശക്തമാണ്. ഇതോടെ അതിര്‍ത്തി മേഖലകളിലെ ജനജീവിതം ദുരിതമായിട്ടുണ്ട്.
രജൗരി, പൂഞ്ച്, കൃഷ്ണഘട്ടി. നൗഷേര, സുന്ദര്‍ബനി തുടങ്ങി മിക്ക സ്ഥലങ്ങളിലും നിലയ്‌ക്കാത്ത പാക് ഷെല്ലിങ്ങാണ്. ഇന്നലെയും പുലര്‍ച്ചെ തുടങ്ങിയ ആക്രമണം രാവിലെയും തുര്‍ടന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. വെടിവയ്്പില്‍ ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിച്ചതായി റിപ്പോട്ടില്ല. ചൊവ്വാഴ്ച നൗഷേരയില്‍ പാക് വെടിയ്‌പില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.
കൃഷ്ണ ഘട്ടിയില്‍ ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെ പാക് വെടിവയ്‌പ്പ് ഉണ്ടായിരുന്നു. സുന്ദര്‍ബനിയില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെ തുടങ്ങിയ ഷെല്ലാക്രമണം ഇന്നലെ പുലര്‍ച്ചെയാണ് പാക്കിസ്ഥാന്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വെടിവയ്‌പ്പുകളില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചക്കുള്ളില്‍ 60 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്‍ നടത്തിയത്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ മിക്ക വീടുകളും ഉപേക്ഷിച്ച് ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരിക്കുകയാണ്. വീടുകള്‍ക്കെല്ലാം പാക് വെടിവയ്്പ്പില്‍ കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. ഇടക്കിടക്കുള്ള പാക് വെടിവയ്‌പ്പ് കാരണം അതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷി പോലും മുടങ്ങിയിരിക്കുകയാണ്. പലയിടങ്ങളിലും സ്‌കൂളുകള്‍ അടച്ചിട്ട് ദിവസങ്ങളായി.















