ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ കൈമാറുന്നതിനു മുമ്പ് പാക് സൈന്യം പുറത്തുവിട്ട വീഡിയോ ഇന്ത്യ ഗൗരവമായി പരിശോധിക്കുന്നു. പാക് സൈന്യത്തെ പുകഴ്‌ത്തിയുള്ള വീഡിയോയാണ് അവസാന നിമിഷം പുറത്തുവിട്ടത്. ഇതില്‍ എഡിറ്റിംഗ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഭീഷണിപ്പെടുത്തി പറയിച്ചതാണെങ്കില്‍ അന്താരാഷ്‌ട്ര കരാറുകളുടെ ലംഘനമാണ്. ഇതിനെതിരെ ഇന്ത്യ നടപടിയെടുക്കും.
ആശുപത്രിയില്‍ കഴിയുന്ന അഭിനന്ദന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷം വ്യോമസേനാ ഇന്റലിജന്‍സ്, റോ, ഐബി എന്നിവര്‍ മൊഴിയെടുക്കും. പാക് സൈന്യം എന്തൊക്കെ വിവരങ്ങളാണ് ആവശ്യപ്പെട്ടതെന്നും ഇവ കൈമാറിയിട്ടുണ്ടോയെന്നും പരിശോധിക്കും.
















