ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്‌പ്പ്. രാജൗരിയിലെ നൗഷേര സെക്ടറിലാണ് പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഉച്ചയ്‌ക്ക് രണ്ടേകാലിനാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടരുകയാണ്.
കശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ രാവിലെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തിരുന്നു. രാവിലെ ആറ് മണി മുതല്‍ ഏഴ് മണിവരെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇന്നലെയും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസവും പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെയാണ് പാക് സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം തുടങ്ങിയത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബുധനാഴ്ച രാവിലെയും വെടിവയ്‌പ്പ് നടത്തിയിരുന്നു. കൂടാതെ പാക് സൈന്യം ഷെല്ലാക്രമണവും നടത്തിയിരുന്നു.
















