തിരുവനന്തപുരം: ദേശ വിരുദ്ധ പ്രസ്താവന നടത്തിയ കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ്പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രിധരന്‍പിള്ള. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തപ്പോള്‍ ദേശദ്രോഹപരമായ നിലപാടാണ് കൊടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്.
ലോക രാജ്യങ്ങളും മറ്റ് സംസ്ഥാനങ്ങളും സൈന്യത്തിന്റെ നടപടിയെ പ്രകീര്‍ത്തിച്ചപ്പോള്‍ കേരളത്തില്‍ നിന്നും രാജ്യദ്രോഹ നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവന നടത്തി. പാക്കിസ്ഥാന്‍ പോലും കൊടിയേരി നടത്തിയതു പോലുള്ള പ്രസ്താവന നടത്തിയില്ല. സര്‍വ്വ കക്ഷി യോഗത്തില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൈന്യത്തിന് എല്ലാ പിന്തുണയും നല്‍കിയപ്പോള്‍ സംസ്ഥാന സെക്രട്ടറി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ ഇത് മനസ്സിലാക്കണം.
മതന്യൂന പക്ഷങ്ങളെ കൂടെകൂട്ടാന്‍ സൈന്യത്തിന്റെ മനോവീര്യം കെടുത്തരുത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ബലി ദാനം വെറുതെയാകില്ലെന്ന് പറഞ്ഞത് സൈന്യം അക്ഷരം പ്രതി പാലിക്കുകയായിരുന്നു. സ്വാതന്ത്യ സമരകാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരത്തില്‍ ദേശവിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യാ മഹാരാജ്യം വേണ്ടെന്നും 16 സ്വതന്ത്ര റിപ്പബ്ലിക് മതിയെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് വാദിച്ചത്.
1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയ്‌ക്കൊപ്പമായിരുന്നു. കണ്ണൂരില്‍ കലാപം നടന്നപ്പോള്‍ പട്ടാളത്തെ ഇറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സൈന്യം സ്ത്രീകളെ ബലാല്‍സംഗം ചെയ്യും എന്നാണ് സിപിഎം പറഞ്ഞത്. അടുത്തകാലത്ത് ധോക്‌ലാമില്‍ ചൈന അതിക്രമിച്ച് കടക്കാന്‍ ശ്രിമിച്ചപ്പോഴും സിപിഎം ചൈനയുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ രാജ്യദ്രോഹ നിലപാടാണ് സിപിഎം എപ്പോഴും കൈക്കൊള്ളുന്നത്. അതിനാല്‍ സിപിഎമ്മിന്റെ അംഗീകാരം റദ്ദ് ചെയ്യണം.
കൊടിയേരിയുടെ പ്രസ്തവാനയ്‌ക്കെതിരെ ബിജെപിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ജവാന്മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാര്‍ പറഞ്ഞു. 1962 ല്‍ ഇന്ത്യാ ചൈന യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത അതേ നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും സത്യകുമാര്‍ പറഞ്ഞു.
















