ഇസ്ലാമാബാദ് : ഇന്ത്യ അതിര്‍ത്തി കടന്ന് ബോംബ് വര്‍ഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റര്‍ സന്ദേശം വന്നതിനു പിന്നാലെ പുല്‍ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്‌ക്ക് മാറ്റിയതായി പാകിസ്ഥാന്‍.
റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്. അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്.
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദം കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ തള്ളിയിരുന്നു.പാക്ക് പഞ്ചാബിലെ ബഹവല്‍പുരിലെ ഒരു മദ്രസയുടെ നിയന്ത്രണം മാത്രമാണ് ഏറ്റെടുത്തതെന്നും ഇതിന് ജയ്‌ഷെ മുഹമ്മദ് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും പാക് മന്ത്രി ഫവദ് ചൗധരി വ്യക്തമാക്കി.മദ്രസ ജയ്‌ഷെയുടെ ആസ്ഥനമാണെന്നു പറയുന്നത് ഇന്ത്യയുടെ പ്രചാരണം മാത്രമാണെന്നും ചൗധരി പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ താവളങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളില്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിച്ച് വിമാനങ്ങള്‍ തിരിച്ചുപറന്നു. സൈന്യത്തിന്റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
















