തിരുവനന്തപുരം: എല്ലാ ക്ഷേത്രങ്ങളിലും സനാതന ധര്‍മപാഠശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും തയാറാകണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലുള്ള ആയിരം ക്ഷേത്രങ്ങളില്‍ പാഠശാലകള്‍ തുടങ്ങുന്നതിനു വേണ്ട പദ്ധതിക്ക് യോഗം രൂപം നല്‍കി. സ്വധര്‍മാചരണമുള്ള സമാജത്തിനേ ധര്‍മരക്ഷകരാകാന്‍ കഴിയൂയെന്നും യോഗം വിലയിരുത്തി. ധര്‍മസംരക്ഷണം ആചരണത്തിലൂടെയാണ് നിലനില്‍ക്കുന്നത്.
ആചാരങ്ങള്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമെങ്കിലും, ആചാരലംഘനത്തിനുവേണ്ടിയുള്ള ഗൂഢനീക്കങ്ങള്‍ ഹിന്ദുധര്‍മത്തിനു നേരെയുള്ള വെല്ലുവിളിയായിക്കണ്ട് ശക്തമായി ചെറുക്കാന്‍ സമാജം മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പത്മശ്രീ പി. പരമേശ്വരന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.ആര്‍. ശശിധരന്‍, സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കൃഷ്ണവര്‍മരാജ, പ്രൊഫ.പി.എം.ഗോപി, കെ.എസ്. നാരായണന്‍, കെ. നാരായണന്‍കുട്ടി, ടി.യു. മോഹനന്‍, ഇ. കുഞ്ഞിരാമന്‍, ഉണ്ണികൃഷന്‍ കോലഴി, സി.കെ. കുഞ്ഞ്, കദംബന്‍ നമ്പൂതിരിപ്പാട്, എം.പി. ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















