Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2019, 01:00 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിന്റെ കരുത്തായ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം സര്‍ക്കാരും സൈന്യവും സ്വീകരിച്ച നടപടികള്‍ മന്‍ കീ ബാത്ത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

ജനങ്ങളില്‍  രോഷം തിളയ്‌ക്കുകയാണ്. ഭാരതാംബയെ കാക്കാന്‍, സ്വന്തം പ്രാണന്‍ ത്യജിച്ച എല്ലാ വീരപുത്രന്മാരെയും ഞാന്‍ നമിക്കുന്നു. ഭീകരതയെ വേരോടെ ഇല്ലാതെയാക്കാന്‍  ഈ ജവാന്മാരുടെ വീരമൃത്യു പ്രേരണയാവും. ജാതി, മത, പ്രാദേശികവാദങ്ങളും മറ്റ് അഭിപ്രായവ്യത്യാസങ്ങളും മറന്ന് രാജ്യം നേരിടുന്ന ഈ വെല്ലുവിളി നേരിടേണ്ടതുണ്ട്. ആക്രമണകാരികള്‍ക്ക് അവരുടെ ഭാഷയില്‍ത്തന്നെ സൈന്യം മറുപടിയും കൊടുത്തിട്ടുണ്ട്. ആക്രമണത്തിനു ശേഷം 100 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു. ഭീകരരെയും അവരെ സഹായിക്കുന്നവരെയും വേരോടെ ഇല്ലാതെയാക്കാന്‍ സൈന്യം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. 

വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോയപ്പോള്‍ അവരുടെ കുടുംബങ്ങളുടെ രാജ്യസ്‌നേഹോജ്ജ്വലമായ പ്രതികരണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. രണ്ടാമത്തെ മകനെയും ശത്രുക്കളോടു പോരാടാന്‍ അയയ്‌ക്കുമെന്നാണ് ബീഹാറിലെ ഭാഗല്‍പൂരിലെ ധീരജവാന്‍ രതന്‍ ഠാകൂറിന്റെ പിതാവ് രാംനിരഞ്ജന്‍ പറഞ്ഞത്. ഒഡീഷയിലെ ജഗത്‌സിങ്പുരിലുള്ള ധീരജവാന്‍ പ്രസന്നാ സാഹുവിന്റെ ഭാര്യ മീന, ഒരേയൊരു മകനെക്കൂടി സിആര്‍പിഎഫില്‍ ചേര്‍ക്കുമെന്ന് ശപഥം ചെയ്തു. ത്രിവര്‍ണപതാക പുതപ്പിച്ച്  ധീരജവാന്‍ വിജയ് ശോരേന്റെ ഭൗതികദേഹം ഝാര്‍ഖണ്ഡിലെ ഗുമലാ എന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ ചെറിയ കുട്ടിയായ മകന്‍ പറഞ്ഞത് അവനും സൈന്യത്തില്‍ ചേരുമെന്നാണ്. ചരിത്ര കഥകളിലേക്കു പോകാതെ ഈ സജീവ ഉദാഹരണങ്ങളില്‍ നിന്നു തന്നെ ദേശഭക്തി എന്താണെന്നു മനസ്സിലാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

മാധ്യമ ശ്രദ്ധ നേടാതെ നിഷ്‌കാമ കര്‍മം നിര്‍വഹിച്ച നിരവധി പേരെ പദ്മ പുരസ്‌കാരങ്ങളിലൂടെ രാജ്യം ഇത്തവണ ആദരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴാണ് അവരില്‍ പലരേയും ലോകം അറിഞ്ഞത്. ഈ വര്‍ഷം പദ്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചവരില്‍ 12 പേര്‍ കര്‍ഷകരാണെന്നത് ഏറ്റവും വലിയ സവിശേഷതയാണ്. കഴിഞ്ഞ അഞ്ചു മാസം പന്ത്രണ്ടു ലക്ഷം ദരിദ്ര കുടുംബങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായ പ്രധാനമന്ത്രി ജന ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളായെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി പരീക്ഷക്കാലം ആരംഭിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. 

നിങ്ങളുടെ അനുഗ്രഹത്തോടെ മെയ് അവസാനം വീണ്ടും കാണാം

ന്യൂദല്‍ഹി: കോടിക്കണക്കിനു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മന്‍ കീ ബാത്ത് പ്രഭാഷണത്തിന്റെ അടുത്ത ഭാഗം മെയ് അവസാനത്തെ ഞായറാഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോവുകയാണെന്നും ജനങ്ങളുടെ അനുഗ്രഹത്തോടെ മെയ് മാസത്തെ അവസാനത്തെ ഞായറാഴ്ച അടുത്ത മന്‍ കീ ബാത്തില്‍ വീണ്ടും കണ്ടുമുട്ടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ജനങ്ങളിലേക്ക് തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്നലെ മന്‍ കീ ബാത്ത് പ്രഭാഷണം മോദി ഉപസംഹരിച്ചത്. 

റേഡിയോയിലൂടെ കോടിക്കണക്കിനു കുടുംബങ്ങളുമായാണ് മാസം തോറും സംസാരിക്കുന്നത്. നിങ്ങളോടു സംസാരിക്കുമ്പോഴും കത്തുകള്‍ വായിക്കുമ്പോഴും അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോഴും നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണെന്നാണ് വിചാരിക്കുന്നത്. അടുത്ത രണ്ടു മാസം താനും തെരഞ്ഞെടുപ്പിന്റെ തിരക്കിലാകും. ആരോഗ്യകരമായ ജനാധിപത്യ പാരമ്പര്യത്തെ മാനിച്ചുകൊണ്ടാണ് മന്‍ കീ ബാത് മൂന്നു മാസത്തേക്ക് നിര്‍ത്തുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ചിന്തകള്‍ തിരഞ്ഞെടുപ്പിനു ശേഷം മന്‍ കീ ബാത്തിലൂടെ പങ്കുവയ്‌ക്കാമെന്നും വര്‍ഷങ്ങളോളം പരസ്പരമുള്ള ഈ ആശയവിനിമയം തുടരാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.