കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലയ്‌ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരുങ്കളിയാട്ട മഹോത്സവത്തിനിടെ അജ്ഞാത സംഘം കൊലപാതക കൃത്യം നടത്തുന്നതിന് പ്രദേശത്തു എത്തിയെന്നും കൊച്ചിയില്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനെ മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു.
അതേസമയം കൃപേഷിനേയും, ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരിച്ചറിഞ്ഞ ആയുധങ്ങള്‍ തുരുമ്പെടുത്തതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്.
പല കേസുകളിലും ആരോപണ വിധേയരായവരാണ് നിലവിലെ അന്വേഷണ സംഘത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പല തെളിവുകളും ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
















