Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കളിക്കണ്ട പാക്കിസ്ഥാനുണ്ടെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 10:15 am IST
in Sports

ന്യൂദല്‍ഹി: ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളി വേണ്ട എന്നായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ആവശ്യം. എന്നാല്‍ പാക്കിസ്ഥാനുണ്ടെങ്കില്‍ ലോകകപ്പില്‍ നിന്നു തന്നെ പിന്മാറണം എന്ന ആവശ്യം ശക്തമായിരിക്കുന്നു കഴിഞ്ഞ മണിക്കൂറുകളില്‍. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ തീ കായികരംഗത്തും കത്തിപടരുകയാണ്. പാക്കിസ്ഥാനുമായി വിട്ടുവീഴ്ചയ്‌ക്കില്ലെന്ന വാദം ശക്തമാകുമ്പോള്‍ കളത്തില്‍ ഇത്തവണ ഇന്ത്യ-പാക്ക് പോരാട്ടം ചോദ്യചിഹ്നമാകുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാക് ടീം ഉണ്ടെങ്കില്‍ ഇന്ത്യ കളിക്കേണ്ടെന്ന വാദം ശക്തമായിക്കഴിഞ്ഞു. പല മുന്‍ താരങ്ങളും ഇക്കാര്യത്തില്‍ സ്വരം കടുപ്പിച്ചു. 

ഓരോ ദിവസം കഴിയുംതോറും ചൂടേറുന്ന വിഷയമാവുകയാണ് ലോകകപ്പിലെ ഇന്ത്യ പാക്ക് പോരാട്ടം. ഇതിനു മുമ്പ് പല തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണ കളി കാര്യമാവുമെന്നുറപ്പ്. എന്നാല്‍ പാക്ക് ടീമുണ്ടെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം പല കോണില്‍നിന്നും ഉയരുകയാണ്. ദിവസങ്ങള്‍ കഴിയും തോറും വാദത്തിന്റെ ശക്തി വര്‍ധിക്കുന്നു. പലപ്പോഴും ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ നേരിടുമ്പോള്‍ റെക്കോഡ് കാണികളാകും കളി കാണാനെത്തുക. ലോകകപ്പ് പോലുള്ള വലിയ വേദിയാണെങ്കില്‍ വാശിമുറുകുമെന്നുറപ്പ്. എന്നാല്‍ ഇത്തവണ ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയാണ് അവസാന തീരുമാനമെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) വ്യക്തമാക്കി കഴിഞ്ഞു. 

 എന്നാല്‍ ഐസിസിയുടെ മുന്‍ നിശ്ചയ പ്രകാരമുള്ള മത്സരഘടനയില്‍ ഇന്ത്യയും പാക്കിസ്ഥാനും ജൂണ്‍ പതിനാറിന് നേര്‍ക്കുനേര്‍ വരും. ഈ സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അടുത്തയാഴ്ച ദുബായില്‍ തുടങ്ങുന്ന ഐസിസി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള മത്സരഘടനയില്‍ മാറ്റം വരാന്‍ സാധ്യത കുറവാണെന്നും കായിക രംഗത്ത് ഇത്തരം മാറ്റങ്ങള്‍ നടത്താറില്ലെന്നും ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്‌സണ്‍ പ്രതികരിച്ചു. 

 ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ ഒഴിവാക്കിയാലും സെമി ഫൈനല്‍, ഫൈനല്‍ പോലുള്ള മത്സരങ്ങളില്‍ എന്ത് ചെയ്യുമെന്ന ചോദ്യവും മറുഭാഗത്ത് ഉയരുന്നു. ഫൈനലില്‍ ഇരുടീമും നേര്‍ക്കുനേര്‍ വന്നാല്‍ ഇന്ത്യ മത്സരം ഉപേക്ഷിക്കുമോ? ഉപേക്ഷിച്ചാല്‍ കിരീടം പാക്കിസ്ഥാന്റെ കൈയ്യിലെത്തില്ലേ? ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ബിസിസിഐയാണ്. എല്ലാത്തിനും ഉപരി ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ തയ്യാറാകുമോയെന്ന വലിയ ചോദ്യം ബിസിസിഐയെ വെട്ടിലാക്കുമെന്നുറപ്പ്. ലോകകപ്പുകളില്‍ പാക്കിസ്ഥാനുമേല്‍ സമ്പൂര്‍ണ ആധിപത്യം ഇന്ത്യക്കുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് അടിയറവ് പറഞ്ഞിട്ടില്ല.  

-ഇന്ത്യ ശക്തമായ ടീമാണ്. ഒരു മത്സരം ഉക്ഷേിച്ചാലും ഇന്ത്യക്ക് സെമിയിലെത്താന്‍ സാധിക്കും. സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമ്പോള്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കാനും തയ്യാറാവണം- ഹര്‍ഭജന്‍ സിങ്

-പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ പടങ്ങള്‍ നീക്കം ചെയ്യുന്നു-  അച്ച്പിസിഎ സ്റ്റേഡിയം മാനേജര്‍ എച്ച്എസ് മന്‍ഹാസ്

-പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരം ഒഴിവാക്കുകതന്നെ വേണം. ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാനുമായി ഇന്ത്യ സൗഹൃദം പങ്കിടരുത്- കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്

ഏകദിനം 

ടീം മത്സരം ജയം   തോല്‍വി  

ഇന്ത്യ 6 6 0 

പാക്കിസ്ഥാന്‍ 6 0 6 

ട്വന്റി20

ടീം മത്സരം ജയം   തോല്‍വി  

ഇന്ത്യ 5 5 0

പാക്കിസ്ഥാന്‍ 5  0 5  

ഏകദിന ലോകകപ്പില്‍  ഇന്ത്യന്‍ വിജയങ്ങള്‍

 1992 – ഇന്ത്യക്ക് 43 റണ്‍സ് ജയം

 1996 – ഇന്ത്യക്ക് 39 റണ്‍സ് ജയം

 1999 – ഇന്ത്യക്ക് 47 റണ്‍സ് ജയം

 2003 – ഇന്ത്യക്ക് 6 വിക്കറ്റ് ജയം

 2011 – ഇന്ത്യക്ക് 29 റണ്‍സ് ജയം 

 2015 – ഇന്ത്യക്ക് 76 റണ്‍സ് ജയം

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ വിജയങ്ങള്‍

 2007 (സമനില) സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയം

 2007 (ഫൈനല്‍) ഇന്ത്യക്ക് 5 റണ്‍സ് ജയം

 2012 ഇന്ത്യക്ക് 8 വിക്കറ്റ് ജയം

 2014 ഇന്ത്യക്ക് 7 വിക്കറ്റ് ജയം 

 2016 ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.