Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ഡിഎഫിലും യുഡിഎഫിലും അവസാനറൗണ്ടില്‍ അടി മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 01:25 am IST
inKerala

തൃശൂര്‍: സ്ഥാനാര്‍ഥിനിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നതോടെ എല്‍ഡിഎഫിലും യുഡിഎഫിലും അവകാശതര്‍ക്കങ്ങള്‍ രൂക്ഷം. 24 മണിക്കൂറുകള്‍ കൊണ്ട് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഇടതുമുന്നണിയിലാണ് പ്രതിസന്ധി രൂക്ഷം.

സിപിഎം-സിപിഐ 

സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിച്ചു. തിരുവനന്തപുരം സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കണമെന്നും തയാറല്ലെങ്കില്‍ പൊതുസമ്മതനെ നിര്‍ത്തണമെന്നുമുള്ള സിപിഎം ആവശ്യം സിപിഐ തള്ളിയതോടെ ശീതസമരം രൂക്ഷമായിട്ടുണ്ട്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമാകും തിരുവനന്തപുരത്ത് നടക്കുക. ഇപ്പോഴത്തെ നിലയ്‌ക്ക് എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്താണ്. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പോലും ശേഷിയുള്ള നേതാക്കള്‍ സിപിഐക്കില്ല. ഇക്കാര്യം പറഞ്ഞാണ് മണ്ഡലം തട്ടിയെടുക്കാന്‍ സിപിഎം ശ്രമിച്ചത്. 

എന്നാല്‍ മണ്ഡലം വിട്ടുനല്‍കുന്നത് പാര്‍ട്ടി ദുര്‍ബലമാണെന്ന പ്രതീതി സൃഷ്ടിക്കുമെന്ന് സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. തൃശൂര്‍ സീറ്റിനായും സിപിഎം ശ്രമം നടത്തിയിരുന്നു. സിറ്റിങ്ങ് എംപി സി.എന്‍. ജയദേവന് ജയസാധ്യത കുറവാണെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സീറ്റ് വിട്ടുനല്‍കിയാല്‍ ചാലക്കുടിയോ ആലത്തൂരോ പകരം നല്‍കാമെന്ന് പറഞ്ഞെങ്കിലും സിപിഐ വഴങ്ങിയില്ല. സിപിഐക്കുള്ള നാല് സീറ്റിലും പാര്‍ട്ടി നേതാക്കള്‍ തന്നെ മത്സരിക്കണമെന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനത്തോടെ സിപിഎമ്മിന്റെ മോഹങ്ങള്‍ പൊലിഞ്ഞു. എന്നാല്‍ ഇതോടെ തിരുവന്തപുരത്തും തൃശൂരും മത്സരത്തിന്റെ ഉത്തരവാദിത്വം സിപിഐയുടെ മാത്രം തലയിലായി. സിപിഎം നേതാക്കള്‍ ഇപ്പോള്‍ത്തന്നെ കാഴ്ചക്കാരുടെ റോളിലാണ്. 

എല്‍ഡിഎഫിലെ നവാഗതര്‍

പുതുതായി മുന്നണിയിലെത്തിയവരെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യുമെന്നതാണ് മറ്റൊരു ചോദ്യം. കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും എന്‍സിപിയും ജനതാദള്‍ എസും സീറ്റിനായി ശക്തമായി രംഗത്തുണ്ട്. ആലപ്പുഴയോ പത്തനം തിട്ടയോ വേണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ഫ്രാന്‍സിസ് ജോര്‍ജ് പാലക്കാട്-ഇടുക്കി മണ്ഡലങ്ങളിലൊന്ന്  വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കുറിയും മത-ജാതി സമവാക്യങ്ങള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി മണ്ഡലങ്ങളുടെ ജാതി-മതം തിരിച്ചുള്ള കണക്കുകളും വിലയിരുത്തലുകളും  ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

ഇടുക്കി അല്ലെങ്കില്‍ ഉടക്ക്

യുഡിഎഫിലും സ്ഥാനാര്‍ഥി നിര്‍ണയം തുറന്നപോരിലേക്ക് നീങ്ങുകയാണ്. രണ്ടാം സീറ്റിനായി കേരള കോണ്‍ഗ്രസിലെ ജോസഫ് അനുകൂലികളും മൂന്നാം സീറ്റിനായി ലീഗും രംഗത്തുണ്ട്. ഇടുക്കി സീറ്റ് ലഭിച്ചില്ലെങ്കില്‍ ഉടക്ക് എന്ന ലൈനിലാണ് പി.ജെ. ജോസഫും കൂട്ടരും. കെ.എം. മാണിക്ക് കോട്ടയത്തിന് പുറത്ത് താല്‍പ്പര്യമില്ല. കോട്ടയത്തു തന്നെ മത്സരിക്കാന്‍ കുടുംബത്തില്‍ നിന്ന് ആരെയെങ്കിലും ഇറക്കാനുള്ള ശ്രമത്തിലാണ് മാണി. രണ്ടാം സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടി പിളരാതിരിക്കാന്‍ കോട്ടയം ജോസഫിന് നല്‍കേണ്ടി വരും.

ലീഗിനു മൂന്നാം സീറ്റ്

മൂന്നാംസീറ്റ് കിട്ടിയാല്‍ കൊള്ളാം എന്ന നിലപാടിലൂടെ ലീഗ് ഉന്നം വെക്കുന്നത് വയനാടോ കോഴിക്കോടോ ആണ്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. വയനാട്ടില്‍ എം.ഐ. ഷാനവാസിന്റെ മകളും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുസ്ലിം സമൂഹത്തിലെ തീവ്രനിലപാടുകളുള്ള സംഘടനകളെല്ലാം സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗിനെ വിശ്വാസത്തിലെടുക്കുകയും സന്തോഷിപ്പിച്ച് കൂടെ നിര്‍ത്തുകയുമല്ലാതെ കോണ്‍ഗ്രസിന് വേറെ രക്ഷയില്ല. ലീഗിന് സീറ്റ് നല്‍കിയില്ലെങ്കിലും വയനാട്ടിലും കോഴിക്കോടും മുസ്ലിം സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്താമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കേണ്ടി വരും. 

ബിഷപ്പിന്റെ പ്രതികാരം

തൃശൂരില്‍ സ്വന്തം സ്ഥാനാര്‍ഥി വേണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ല്‍ ബിഷപ്പിനെ പേടിച്ചാണ് പി.സി. ചാക്കോ തൃശൂരില്‍ നിന്നൊഴിവായത്. എന്നാല്‍ പകരം ബിഷപ്പ് നിര്‍ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കെ.പി. ധനപാലനെ നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടിച്ചാണ് ബിഷപ്പ് പകരം വീട്ടിയത്. ഇക്കുറി പി.സി. ചാക്കോയോടുള്ള എതിര്‍പ്പ് കുറഞ്ഞിട്ടുണ്ട്. മത്സരത്തിനില്ല എന്ന് മുമ്പ് പറഞ്ഞ ചാക്കോ ഇപ്പോള്‍ സീറ്റിനായി രംഗത്തുണ്ട്. ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍ തുടങ്ങിയവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. വി.എം. സുധീരന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവരുടെ പേരും പരിഗണിക്കുന്നു. തൃശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെങ്കില്‍ ചാലക്കുടിയില്‍ ഹിന്ദു അല്ലെങ്കില്‍ മറിച്ചും എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.