കൊച്ചി: സ്വകാര്യ വ്യവസായ മേഖലയ്‌ക്ക് വലിയ സഹായപ്രഖ്യാപനങ്ങളുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. അസന്റ്‌കേരള 2019 വേദിയില്‍ ഇന്‍വെസ്റ്റ് കേരള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ തുടങ്ങും. വ്യവസായ പാര്‍ക്കുകള്‍ സ്വകാര്യ മേഖലയിലും അനുവദിക്കും. അവയ്‌ക്ക് പൊതുമേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും സഹായവും ലഭ്യമാക്കും, വ്യവസായ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഫിക്കി ദേശീയ പ്രസിഡന്റ് സന്ദീപ് സൊമാനി, സിഐഐ മേഖലാ ചെയര്‍മാന്‍ ആര്‍. ദിനേഷ്, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ എം. ഖാലിദ് സംസാരിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ അസന്റ് കേരള 2019 അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം പറഞ്ഞു.
















