തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ടിയ നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പും ശബരിമലയും ലക്ഷ്യംവച്ചാണ് സമിതിയുടെ വിപുലീകരണം. സമൂഹത്തില്‍ വര്‍ഗ്ഗീയവിഷം ചീറ്റി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തീവ്ര മതസംഘടനകളെയും ഉള്‍പ്പെടുത്തിയാണ് വിപുലീകരണം. ശബരിമലയെ തകര്‍ക്കുക എന്നതിനാണ് ഇവരെ ഒപ്പം നിര്‍ത്തിയതെങ്കില്‍ വോട്ട് ലക്ഷ്യമാക്കി ചില ക്രിസ്തീയ സംഘടനകളെയും കൂടെ കൂട്ടി.
സമിതിയില്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആരും ഇല്ലായിരുന്നു. ഈ വിമര്‍ശനം ഒഴിവാക്കാനാണ് എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറിയിരുന്നു. തലസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ ലക്ഷങ്ങള്‍ അണിനിരക്കുകകൂടി ചെയ്തതോടെയാണ് വിശ്വാസ സംഗമങ്ങളെ ചെറുക്കാന്‍ മതതീവ്രവാദ വിഭാഗത്തില്‍ പെട്ട സംഘടനകളെകൂടി ഉള്‍പ്പെടുത്തിയത്.
വെള്ളാപ്പള്ളി നടേശന്‍, പുന്നല ശ്രീകുമാര്‍ എന്നിവരെ മുന്‍നിര്‍ത്തിയായിരുന്നു നവോത്ഥാന മൂല്യസംരക്ഷണസമിതി ആദ്യം രൂപീകരിച്ചത്. ആദ്യപരിപാടിയായി ശബരിമലയ്‌ക്കെതിരെ സംഘടിപ്പിച്ച വനിതാമതില്‍ ആളില്ലാതെ പൊളിഞ്ഞു.
സ്വന്തം സമുദായക്കാര്‍ പോലും വിട്ടുനിന്നു. പിറ്റേന്ന് ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതോടെ സമിതിയില്‍ നിന്നു തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ ആദ്യം കൂടെകൂട്ടിയവരെ വിശ്വാസിക്കാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. സമിതിയിലേക്ക് പുതിയതായി ക്ഷണിച്ചതും സര്‍ക്കാരുമായി ചങ്ങാത്തമുള്ള മത നേതാക്കളെയാണ്.
ജമാഅത്തെ ഇസ്ലാമി, വിസ്ഡം ഇസ്ലാമിക് തുടങ്ങിയ സംഘടനകള്‍ തീവ്രമതസ്പര്‍ദ്ധ വളര്‍ത്തുന്ന സംഘടനകളാണ്. ഇവരുടെ പ്രസിദ്ധീകരണങ്ങളും ലഘു ലേഖകളും സംസ്ഥാനത്ത് നിരവധി സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഫെബ്രുവരിയില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാനും മാര്‍ച്ച്4ന്ജില്ലാതലത്തില്‍ ജനസംഗമങ്ങള്‍ സംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന സമിതിയോഗം തീരുമാനിച്ചു.
സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു. ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റൈറ്റ് ധര്‍മ്മരാജ് റസാലം, ഫാ. യുജീന്‍ പെരേര, കടയ്‌ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. കെ. ശാന്തകുമാരി, ഷാജി ജോര്‍ജ്ജ്, ഡോ. ഫസല്‍ ഗഫൂര്‍, പി.രാമഭദ്രന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ.ഹുസൈന്‍ മടവൂര്‍, ഒ. അബ്ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, പി.ആര്‍. ദേവദാസ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. കെ.പി. മുഹമ്മദ്, പി. അബ്ദുള്‍ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, എ. നസീര്‍, പുന്നല ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















