ബജറ്റില്‍ ശമ്പളക്കാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി. ഇതുവഴി 3588 രൂപ വരെ ലാഭിക്കാം
സകല കുറവു വരുത്തലുകള്‍ക്കും (ഡിഡക്ഷന്‍) ശേഷവും നിങ്ങള്‍ നികുതിയൊടുക്കുന്ന വരുമാനക്കാരനാണെങ്കില്‍ മുഴുവന്‍ തുകയ്‌ക്കും റിബേറ്റ് ലഭിക്കും.
മുന്‍പ് നികുതി ബാധ്യത ആരോഗ്യ, വിദ്യാഭ്യാസ സെസ് അടക്കം 13,000 രൂപയായിരുന്നു. നിങ്ങളുടെ വരുമാനം ആറര ലക്ഷം രൂപയാണെങ്കില്‍, പിഎഫ്, സമ്പാദ്യപദ്ധതികള്‍, ഇന്‍ഷ്വറന്‍സ് എന്നിവ അടക്കുന്നുണ്ടെങ്കില്‍, സെക്ഷന്‍ 80 സി പ്രകാരം, നികുതി അടയ്‌ക്കേണ്ടിവരില്ല
രണ്ടാമതൊരു വീടുണ്ടെങ്കിലും അത് വാടകയ്‌ക്ക് നല്‍കിയിട്ടില്ലെങ്കില്‍ അതില്‍ നിന്നുള്ള വരുമാനമെന്ന് കണക്കാക്കി ഒരു നിശ്ചിത തുക നികുതി അടയ്‌ക്കണ്ടേ വരുമാനത്തില്‍ പെടുത്തില്ല. അതായത് രണ്ട് വീടുണ്ടെങ്കിലും നികുതി നല്‍കേണ്ടിവരില്ല.
ഒരു വീട് വില്‍ക്കുന്നതിലൂടെ വലിയ വരുമാനം ലഭിച്ചാലും അതുകൊണ്ട് രണ്ട് വീടുകള്‍ വാങ്ങിയാല്‍ നികുതിയിളവ് ലഭിക്കും. രണ്ടു കോടി വരെ ഈ ആനുകൂല്യം ലഭിക്കും. ജീവിത കാലത്ത് ഒറ്റത്തവണ മാത്രം.
നിക്ഷേപങ്ങളുടെ പലിശയില്‍ നിന്നുള്ള തുകയ്‌ക്ക് ആദായ നികുതി ഇൗടാക്കുന്നതിലും ഇളവ് വരുത്തി. ഇതിനുള്ള പരിധി 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി. അതായത് ബാങ്കുകൡലെയും പോസ്റ്റ് ഓഫീസുകളിലെയും നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം 40,000 വരെയെങ്കില്‍ നികുതി വേണ്ട. മുതിര്‍ന്ന പൗരന്മാരുടെ പരിധി 50,000 രൂപയായി തുടരും.
വീട്ടു വാടക വഴി ലഭിക്കുന്ന തുകയ്‌ക്കുള്ള ആദായ നികുതി പരിധി 1.8 ലക്ഷത്തില്‍ നിന്ന് 2.4 ലക്ഷമാക്കി. അതായത് വീട്ടുവാടക വഴിയുള്ള വരുമാനം പ്രതിവര്‍ഷം 2.4 ലക്ഷം വരെയെങ്കില്‍ ഇനി നികുതി നല്‍കേണ്ട.
ആദായ നികുതി റിട്ടേണുകള്‍ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പരിശോധിച്ച് പണം മടക്കി നല്‍കും.
നികുതി റിട്ടേണുകള്‍ അടക്കം ഇലക്‌ട്രോണിക് മാര്‍ഗങ്ങളില്‍ പരിശോധിക്കും. വിദഗ്ധരായിരക്കും ഇങ്ങനെ ചെയ്യുക.
















