ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ ലക്ഷ്യം വെച്ചിരിക്കുന്നത് രാജ്യത്തിന്റെ സുസ്ഥിര ഭാവിക്ക്. ഇതിനായി പത്തിന പരിപാടികളും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭൗതിക, സാമൂഹ്യ, അടിസ്ഥാന സൗകര്യ വികസനം.
ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണ്ണമാക്കല്‍.
മലിനീകരണമില്ലാത്ത രാജ്യം; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍.
വന്‍ തോതില്‍ തൊഴിലവസരങ്ങല്‍ വര്‍ധിപ്പിക്കുക.
നദികള്‍ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍.
തീരദേശ വികസനം, പരിപാലനം, പുരോഗതി.
ഡിജിറ്റല്‍ സമ്ബദ്ഘടന സമ്പൂര്‍ണമാക്കും.
ഭക്ഷ്യ സ്വയം പര്യാപ്തതയും സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷയും.
സമഗ്ര ആരോഗ്യ പരിരക്ഷ, ആയുഷ്മാന്‍ പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം.
വികസനം ഒരുമിച്ച്, ടീം ഇന്ത്യ എന്ന നിലയില്‍ മുന്നേറ്റം.
















