Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹോദരങ്ങളുടെ പാര്‍ട്ടി; വേദിയില്‍ സഹോദരങ്ങള്‍ അനാഥരെപ്പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2019, 04:01 am IST
in Kerala

കൊച്ചി: രാഹുല്‍-പ്രിയങ്ക സഹോദരങ്ങള്‍ നയിക്കുന്ന പാര്‍ട്ടിയുടെ കൊച്ചി നേതൃസംഗമ യോഗത്തില്‍ മുരളി-പത്മജ സഹോദരങ്ങള്‍ അന്യരും അനാഥരും പോലെ. യോഗത്തില്‍ സ്ത്രീ സംരക്ഷണവും ക്ഷേമവും സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദിയിലിരുന്ന നേതാക്കളെയെല്ലാം പേരെടുത്ത് പരാമര്‍ശിച്ചെങ്കിലും ഷാനിമോള്‍ ഉസ്മാന്‍, പത്മജ, ലതികാ സുഭാഷ് തുടങ്ങിയവര്‍ ഉണ്ടായിട്ട് ആരെയും കുറിച്ച് പരാമര്‍ശിച്ചില്ല. യോഗം നടന്ന മറൈന്‍ ഡ്രൈവ് കോണ്‍ഗ്രസ് ബൂത്തുകമ്മിറ്റി വൈസ് പ്രസിഡന്റ് റോസ്‌ലി സ്റ്റാന്‍ലിയെ വേദിയില്‍ വിളിച്ച് അഭിനന്ദിച്ചു. 

നേതാക്കളില്‍ ചിലരുടെ പേരു പരാമര്‍ശിച്ചപ്പോള്‍ അണികള്‍ ആവേശം കൊണ്ടു, ഉമ്മന്‍ചാണ്ടി, കെ. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായിരുന്നു കൈയടിയേറെ. ഇത് മനസിലാക്കിയ രാഹുലിന്, കേരളത്തില്‍ പല നേതാക്കള്‍ക്കും പല ചിന്തയും ആശയവുമുണ്ടെങ്കിലും പാര്‍ട്ടിക്കാര്യംവരുമ്പോള്‍ ഒറ്റക്കെട്ടാണെന്ന് പ്രസ്താവിക്കേണ്ടിവന്നു. 

വി.ഡി. സതീശന്‍ എംഎല്‍എയായിരുന്നു പ്രസംഗം പരിഭാഷപ്പെടുത്തിയത്. തുടക്കംമുതല്‍ ഒടുക്കംവരെ പിശകി. ആദ്യം രാഹുലിനെ കേള്‍ക്കാഞ്ഞതാണ് കാരണമെന്നു പറഞ്ഞു. നാലുവട്ടം മൈക്ക് മാറ്റിവെച്ച് ശ്രമിച്ചിട്ടും പരിഭാഷ തെറ്റി, തടസപ്പെട്ടു. ഒടുവില്‍ രാഹുലിനൊപ്പം ഒരേ മൈക്കില്‍കൂടി അടുത്തുനിന്ന് കേട്ട് പ്രസംഗിച്ചിട്ടും പിശകി. ഇതിനിടെ അവസരം മുതലാക്കി ഇടപെടാന്‍ ശശി തരൂര്‍ ശ്രമിച്ചെങ്കിലും രാഹുല്‍ പരിഗണിച്ചില്ല. 

കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടാന്‍ പോകുന്നില്ലെന്നും സിപിഎമ്മിനെ തറപറ്റിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ചെങ്ങന്നൂര്‍ തോല്‍വിയില്‍നിന്ന് പഠിക്കണമെന്നും ബൂത്തുതലത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫലമില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.

പതിനെട്ടു വയസുവരെ ചായവിറ്റ്, ആര്‍എസ്എസ് പ്രചാരകനായി തേരാപ്പാരാ നടന്ന പ്രധാനമന്ത്രിയായിപ്പോയ നരേന്ദ്ര മോദിയും പൈതൃകവും രാഷ്‌ട്രീയ പാരമ്പര്യവും കൊണ്ട് രാഷ്‌ട്രീയത്തില്‍വന്ന രാഹുല്‍ ഗാന്ധിയും തമ്മില്‍ താരതമ്യമില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

യോഗസ്ഥലത്ത് പ്രവേശിക്കാനാവാതെ പുറത്തുനിന്നവര്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത് ഒച്ചപ്പാടുണ്ടാക്കി. ഇവര്‍ തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചപ്പോള്‍ രമേശ് ചെന്നിത്തല ശാസിച്ചു. മുദ്രാവാക്യം വിളിക്കരുതെന്ന് താക്കീതുനല്‍കി. വേദിയില്‍ ഇരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ഓര്‍ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രഖ്യാപിക്കുന്നുണ്ടായിരുന്നു.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ ഗാന്ധിയെ സംബോധന ചെയ്തത് കെപിസിസി അധ്യക്ഷന്‍ എന്നായിരുന്നു. ഒന്നിലേറെ തവണ ആവര്‍ത്തിച്ചു. സ്വാഗതം പറഞ്ഞ പ്രൊഫ. കെ.വി.തോമസ് ‘രാജീവ് ഗാന്ധി’ കീ ജയ് പറഞ്ഞാണ് നിര്‍ത്തിയത്. നന്ദി പറഞ്ഞ ടി.ജെ. വിനോദ് സ്വാഗതം ആശംസിച്ചതും പിഴവായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍
Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

Varadyam

കുറുംകഥ: ആകാരം

Kerala

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

പുതിയ വാര്‍ത്തകള്‍

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.