Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധീരനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 10:38 am IST
inIndia

1975 ജൂണ്‍ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത നേതാക്കളില്‍ ഒരാളാണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൗര ബോധത്തിന്റെയും അടിച്ചമര്‍ത്തലുകള്‍ക്കെതിരായ ശബ്ദത്തിന്റെയും രൂപത്തില്‍ ഉയര്‍ന്നു വന്ന തീപ്പൊരി നേതാവ്.  

അടിയന്തരാവസ്ഥക്കാലത്ത് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയുടെ വേഷത്തില്‍ ഒളിവില്‍ പോയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ലോറന്‍സ് ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്തു. ജോര്‍ജ്ജിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി ലോറന്‍സിനെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കി. ഫെര്‍ണാണ്ടസുമായി അടുപ്പം പുലര്‍ത്തിയിരുന്ന സ്‌നേഹലത റെഡ്ഡിയേയും അറസ്റ്റുചെയ്തു. കടുത്ത ആസ്മരോഗിയായ അവര്‍ ജയിലില്‍ വേണ്ടത്ര പരിചരണം കിട്ടാത്തതിനെ തുടര്‍ന്ന്, ജയില്‍മോചിതയായ ഉടന്‍ മരണപ്പെട്ടു. 

1975 ജൂലൈയില്‍ ഫെര്‍ണാണ്ടസ് ബറോഡയിലെത്തി. ബറോഡ യൂണിയന്‍ ഓഫ് ജേണലിസ്റ്റ് പ്രസിഡന്റായിരുന്ന കിര്‍തി ഭട്ട്, ടൈംസ് ഓഫ് ഇന്ത്യയിലെ സ്റ്റാഫ് കറസ്‌പോണ്ടന്റ് വിക്രം റാവു എന്നിവരുമായി കണ്ടുമുട്ടി. അടിയന്തരാവസ്ഥയെ ഒരുപോലെ എതിര്‍ത്തിരുന്ന അവര്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിനെ ഏത് വിധേനയും വീഴ്‌ത്താന്‍ പരിശ്രമിച്ചു. വ്യവസായിയായ വിരേന്‍ ജെ. ഷായുടെ സഹായത്തോടെ ഡൈനാമിറ്റുകള്‍ ആര്‍ജ്ജിക്കുകയെന്ന ലക്ഷ്യത്തോടെ ബറോഡയ്‌ക്കടുത്തുള്ള ഹലോളില്‍ വ്യാപകമായ അന്വേഷണം നടത്തി. സര്‍ക്കാര്‍ ഓഫീസുകളിലെ ടോയ്‌ലറ്റുകള്‍ തകര്‍ക്കുക, ഇന്ദിരാഗാന്ധിയുടെ പൊതുയോഗ വേദിക്ക് സമീപം സ്‌ഫോടനം നടത്തുക എന്നിവയായിരുന്നു ഉദ്ദേശ്യം. ആരേയും അപായപ്പെടുത്താതെ ഭയം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ആശയം. വാരണാസിയില്‍ ഇന്ദിരാഗാന്ധിയുടെ പൊതുയോഗവേദിക്ക് സമീപം സ്‌ഫോടനം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തു. ഈ ഗൂഡാലോചനയാണ് പില്‍ക്കാലത്ത് ബറോഡ ഡൈനാമിറ്റ് കേസ് എന്ന് അറിയപ്പെട്ടത്. 

1976 ജൂണ്‍ 10 ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കല്‍ക്കട്ടയില്‍ വച്ച് അറസ്റ്റിലായി. ഡൈനാമിറ്റ് കടത്തി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടു എന്നതായിരുന്നു കേസ്. ഫെര്‍ണാണ്ടസിന് അറസ്റ്റിന് ശേഷം ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അംഗങ്ങള്‍, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു അഭിഭാഷകന്റെ സഹായം ലഭ്യമാക്കണമെന്ന് ഇന്ദിരാഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനി, നോര്‍വേ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍, ഫെര്‍ണാണ്ടസിന് ദോഷകരമായതൊന്നും സംഭവിക്കരുതെന്ന് കമ്പിസന്ദേശത്തിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു. ബറോഡയില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് ഫെര്‍ണാണ്ടസിനെ മാറ്റിയെങ്കിലും അദ്ദേഹത്തിന് എതിരായി കുറ്റപത്രം നല്‍കിയിരുന്നില്ല.

അടിയന്തരാവസ്ഥ 1977 ല്‍ പിന്‍വലിക്കപ്പട്ടശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടു. അടിയന്തരാവസ്ഥയെ എതിര്‍ത്തിരുന്ന ചെറുപാര്‍ട്ടികളെ ചേര്‍ത്ത് രൂപം കൊണ്ട ജനതാ പാര്‍ട്ടി അധികാരത്തിലെത്തി. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ബീഹാറിലെ മുസാഫര്‍പുറില്‍ നിന്ന് വിജയിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വ്യവസായ മന്ത്രിയായി. സ്വന്തം മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കാതെ തന്നെ മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. 

വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കോര്‍പറേറ്റു കമ്പനികളോട് ഇന്ത്യവിടാന്‍ നിര്‍ദേശിച്ച അദേഹം പിന്നീട് റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യവെ കൊങ്കണ്‍ റയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു. പിന്നീട് വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പു മന്ത്രിയായിരിക്കെയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചതോടെ അതും ചരിത്രമായി.

ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.