മുംബൈ: ഭീകരതയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നിലപാടിനെ അടിവരയിടുന്ന പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗാ നദിയില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ട ഐഎസ് ഭീകരര്‍ ഉത്തര്‍പ്രദേശ് കടക്കാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന ശക്തമായ നിലപാടൊടെയായിരുന്നു യോഗിയുടെ പ്രസ്താവന.
31-ാമത് യുപി രൂപീകരണ ദിനത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗംഗാ നദിയില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടിരുന്ന ഒമ്പത് ഭീകരരെ മഹാരാഷ്‌ട്ര എടിഎസ് അടുത്തിടെ പിടികൂടിയിരുന്നു. പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയുടെ പശ്ചാത്തലത്തിലാണ് ഗംഗയില്‍ വിഷം കലര്‍ത്താന്‍ ഭീകരര്‍ പദ്ധതിയിട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ചടങ്ങില്‍ ഭീകരരെ പിടികൂടിയ മഹാരാഷ്‌ട്ര എടിഎസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.
















