റോഥക് : ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി. കോണ്‍ഗ്രസ് മുഖ പത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമയായ അസോസിയേറ്റഡ് പ്രസ്സിന് ഗുരുഗ്രാമില്‍ ഭൂമി അനുവദിച്ചതിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നിരിക്കുന്നത്.
കേസില്‍ ദല്‍ഹി കോടതി കഴിഞ്ഞാഴ്ചയാണ് ഹൂഡയ്‌ക്ക് ജാമ്യം അനുവദിക്കുന്നത്.
ഹൂഡയുടെ റോഥക്കിലെ വീട്ടില്‍ വെള്ളിയാഴ്ച രാവില 8.30 ഓടെയാണ് സിബിഐ റെയ്ഡിനെത്തിയത്. വസതിക്കു പുറമേ ദല്‍ഹി എന്‍സിആര്‍ മേഖലയിലെ 30 കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി.
















