നാഗ്പ്പൂര്‍: പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാന്‍ പട്ടികജാതി മോര്‍ച്ച ദേശീയ സമ്മേളനം തീരുമാനിച്ചതായി ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.
ഫെബ്രുവരി ഒന്നു മുതല്‍ 10വരെ എല്ലാ ഗ്രാമങ്ങളിലും സമൂഹ ഭോജനം സംഘടിപ്പിക്കും. ഫെബ്രുവരി 12മുതല്‍ മാര്‍ച്ച് 2വരെ മേരാ പരിവാര്‍ ബിജെപി പരിവാര്‍ മേരാ ഫാമിലി ബിജെപി ഫാമിലി എന്ന സന്ദേശവുമായി ഗൃഹസമ്പര്‍ക്ക യജ്ഞം സംഘടിപ്പിക്കും നരേന്ദ്രമോദി സര്‍ക്കാര്‍ പട്ടികജാതി സമൂഹത്തിനു വേണ്ടി നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും നേട്ടങ്ങളും ഓരോ വീടുകളില്‍ എത്തിക്കും. ഫെബ്രുവരി 26ന് ജ്യോതി സങ്കല്പയാത്ര നടത്തും. ഗ്രാമങ്ങളില്‍ ദീപപ്രോജ്വലനവും ജേ്യാതി സംഗമവും നടത്തും..
മാര്‍ച്ച് 2ന് മോട്ടോര്‍ വാഹന റാലി . തുടര്‍ന്ന് ശക്തികേന്ദ്ര സമ്മേളനം. ചായ്പേയ് ചര്‍ച്ച. സോഷ്യല്‍ മീഡിയ സെമിനാര്‍ എന്നിവയും. ഏപ്രില്‍ 14അംബേദ്കര്‍ ജയന്തി രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളില്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചതായി ഷാജുമോന്‍ അറിയിച്ചു നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ പട്ടികജാതി സമൂഹത്തിനു സുവര്‍ണ്ണ കാലഘട്ടമായിരുന്നു എന്ന് സമ്മേളനം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഒരു പട്ടികജാതിക്കാരനെ രാഷ്ട്രപതി ആക്കിയതും ഭരണ ഘടന ശില്പി അംബേദ്കര്‍ ക്ക് അര്‍ഹമായ ആദരവ് നല്കിയതും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ആണ്. പട്ടികജാതി , വര്‍ഗ അതിക്രമ നിരോധന നിയമം ശക്തമാക്കിയതും. ഉേദ്യാഗങ്ങളില് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: