ഭോപ്പാല്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് ബോളീവുഡ് താരം കരീന കപൂര്‍. തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരു താത്പ്പര്യവും ഇല്ലെന്ന് അവര്‍ പറഞ്ഞു.
മുമ്പ് ടൈഗര്‍ പട്ടൗഡി മത്സരിച്ച മണ്ഡലത്തിലാണ് കോണ്‍ഗ്രസ് കരീനയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളാണ് കരീനയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയും ഇതിനെ പിന്തുണച്ചു. എന്നാല്‍ തന്റെ ശ്രദ്ധ ്ഭിനയത്തിലാണെന്നും, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കരീന അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: