Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നേതാവും പരിപാടിയും ഇല്ലാതെ മഹാസഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 04:12 am IST
inEditorial

ഒരാളെ നേരിടാന്‍ പത്തുപേര്‍ കൈകോര്‍ക്കുന്നെങ്കില്‍ ആ ഒരാള്‍ക്കുള്ള അംഗീകാരമല്ലേ അത് എന്ന് രജനീകാന്ത് ചോദിച്ചതായി കേട്ടു. രജനി അങ്ങനെ ചോദിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. നരേന്ദ്ര മോദി എന്ന നെടുനായകനെ വെല്ലാന്‍ പ്രതിപക്ഷത്തെ വമ്പന്‍മാര്‍ മുതല്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍വരെ കൈകോര്‍ത്ത് നില്‍ക്കുകയാണ്.

കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച റാലിയില്‍ 15 പാര്‍ട്ടികളുടെ പ്രതിനിധികള്‍ എത്തിയെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മമതയ്‌ക്കു പുറമെ അരവിന്ദ് കേജരിവാള്‍, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നീ മുഖ്യമന്ത്രിമാരും വേദിയിലെത്തി. മോദിക്കെതിരെ നിരന്തരം യുദ്ധപ്രഖ്യാപനം നടത്തുന്ന ഇടതുപാര്‍ട്ടികളടക്കം ഏതാനും പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇനി, ദല്‍ഹിയിലും ആന്ധ്രയിലും ഒത്തുചേരല്‍ ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണു റാലി പിരിഞ്ഞത്.     

ഫലത്തില്‍ ഇതൊരു കീഴടങ്ങല്‍ പ്രഖ്യാപനമാണ്. ഒറ്റയ്‌ക്കു നിന്നാല്‍ ഞങ്ങളിലാര്‍ക്കും മോദിയോടു പൊരുതാനുള്ള ശക്തിയില്ല എന്ന് എല്ലാപാര്‍ട്ടികളും വിളിച്ചുപറയുന്നു. മോദിതന്നെ പറഞ്ഞതുപൊലെ അതൊരു സഹായാഭ്യര്‍ഥനയായിരുന്നു. രക്ഷിക്കൂ എന്ന വിലാപം. മഹാസഖ്യം എന്നുപേരിട്ട ഈ ഒത്തുചേരലിന്, എണ്ണത്തിന്റെ കാര്യത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും ലക്ഷ്യത്തിന്റെ കാര്യത്തില്‍ അതില്ല. മോദിയെ തോല്‍പിക്കുക എന്നതിനപ്പുറമൊന്നും ആര്‍ക്കും പറയാനില്ല. ആരാണുനേതാവ് എന്നുചോദിച്ചാല്‍, പിന്നീടു തീരുമാനിക്കും എന്നാണു മറുപടി.

ഖജനാവുകൊള്ള അടക്കമുള്ള അഴിമതിക്കെതിരെ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചിലര്‍ക്കുണ്ടായ അസ്വസ്ഥതയാണ് ഈ ഒത്തുചേരലിന്റെ രൂപത്തില്‍ കാണുന്നത് എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയുമായി കൂട്ടിവായിക്കുമ്പോള്‍, പേടി തന്നെയാണ് അടിസ്ഥാനം എന്നു വ്യക്തം. പിടിക്കപ്പെടുമെന്ന പേടി. എങ്ങനെയും മോദിയെ പുറത്താക്കുക എന്ന കാര്യസാധ്യത്തിനായി എല്ലാവരും വിട്ടുവീഴ്ചയ്‌ക്കു തയ്യാറാകുന്നു.

പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നു സ്വയം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയടക്കം ആര്‍ക്കും തത്ക്കാലം നേതാവിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരാളുടെ പേര് പറഞ്ഞാല്‍ മറ്റുള്ളവര്‍ ഇടയുമെന്ന നിലയിലാണ് ഐക്യം മുന്നോട്ടുപോകുന്നത്. താനും ആ സ്ഥാനത്തിന് ഒട്ടും മോശമല്ല എന്നു കാണിക്കാനാണ് മമത സ്വന്തം തട്ടകത്തില്‍ത്തന്നെ റാലി നടത്തിയത്.

സിപിഎം അക്കാര്യം തുറന്നുപറയുകയും ചെയ്തു. താന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന് ബംഗാളിലെ ജനങ്ങളെ അറിയിക്കാനുള്ള അടവാണ് മമതയുടേതെന്നും അതു വിലപ്പോവാന്‍ പോകുന്നില്ലെന്നുമാണു സിപിഎമ്മിന്റെ നിലപാട്. ബംഗാളില്‍ നിലനില്‍പിനു കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാന്‍ നടക്കുന്ന അവര്‍ക്ക് അതു നഷ്ടപ്പെടുമോ എന്ന പേടിയുമുണ്ട്. മോദിയേയും കോണ്‍ഗ്രസ്സിനേയും ഒരു പോലെ എതിര്‍ക്കണമെന്ന നിലപാടാണ്, റാലിയില്‍നിന്നു വിട്ടുനിന്ന ടിആര്‍എസ്സിനുള്ളത്.

 വിശാല സഖ്യം തനിക്കെതിരെയല്ല, രാജ്യത്തെ ജനങ്ങള്‍ക്കെതിരെയാണെന്നും മോദി പറഞ്ഞിട്ടുണ്ട്. അഴിമതിരഹിതമായ ഭരണം അസാദ്ധ്യമാണെന്ന ധാരണ സൃഷ്ടിച്ച വര്‍ഷങ്ങളാണു കടന്നുപോയത്. ആയിരക്കണക്കിനു കോടികളുടെ അഴിമതിയുടെ കഥകളുമായാണ് യുപിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷം മുന്‍പു കളമൊഴിഞ്ഞു പോയത്. അന്നുതൊട്ട് ഇങ്ങോട്ട് അഴിമതിയുടെ കറപുരളാതെയാണ് എന്‍ഡിഎ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.

അഴിമതി നടത്താതെയും ഭരിക്കാം എന്നു ജനത്തിനു കാണിച്ചുകൊടുത്ത സര്‍ക്കാരാണിത്. ആരോപണങ്ങളുടെ മാത്രം കച്ചിത്തുരുമ്പില്‍പ്പിടിച്ച് സര്‍ക്കാരിനെ കുരുക്കാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങളൊന്നും ഫലം കാണുന്നുമില്ല. മോദിവിരോധത്തിനപ്പുറം പ്രത്യേക നയപരിപാടികളേക്കുറിച്ചൊന്നും പറയാനില്ലാത്ത ഈ സഖ്യത്തിന്റെ ലക്ഷ്യത്തേക്കുറിച്ച് ഈ സാഹചര്യത്തില്‍ സംശയം ജനിക്കുക സ്വാഭാവികം. അഴിമതിയില്ലാത്ത ഭരണം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന പ്രഖ്യാപനമായി വേണം ഈ കൂട്ടായ്‌മയെ കരുതാന്‍. അഴമിതി ജന്‍മാവകാശമാണ് എന്നുധരിച്ചവര്‍ക്ക് അതു തടഞ്ഞാല്‍ സഹിക്കില്ലല്ലോ.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.