Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിക്ക് തിരിച്ചടി; പാക് സൈനികരെ വധിച്ചു, ബങ്കറുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 11:15 pm IST
in India

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ ഇന്ത്യ, അഞ്ച് പാക് സൈനികരെ വധിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏഴ് ബങ്കറുകളും നശിപ്പിച്ചു. ഈ മാസം ഇതുവരെ 12 ദിവസമാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. 

കുഴിബോംബ് സ്‌ഫോടനത്തില്‍ മലയാളി മേജര്‍ ശശിധരന്‍ വി. നായര്‍, പാക് വെടിവെപ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എന്നിവരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്വ ജില്ലയിലെ ഹിരാനഗര്‍, രജൗരി ജില്ലയിലെ നൗഷര, സുന്ദര്‍ബനി, ഝാന്‍ഗര്‍, ലാം, പുഖര്‍നി മേഖലകള്‍, പൂഞ്ച് സെക്ടര്‍ എന്നിവിടങ്ങളിലായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു. 

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് അതിര്‍ത്തി ജില്ലയായ സാംബയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെയാണ് പാക്കിസ്ഥാന്‍ ആക്രമണം കടുപ്പിച്ചത്. കനത്ത പ്രത്യാക്രമണമാണ് ഏതാനും ദിവസങ്ങളായി ഇന്ത്യ നടത്തുന്നതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു. 

പാക്കിസ്ഥാനേക്കാള്‍ ഒരു പടി മുന്നിലാണ് ഇന്ത്യന്‍ സേന. ഓരോ തവണയും തക്കതായ മറുപടി നല്‍കുന്നുണ്ട്. സുരക്ഷാ സേനയ്‌ക്ക് 2018 ഏറ്റവും മികച്ച വര്‍ഷമായിരുന്നു. 250 ഭീകരരെ വധിച്ചു. 54 പേരെ ജീവനോടെ പിടികൂടി. നാലു പേര്‍ കീഴടങ്ങി. കശ്മീരിലെ പൂഞ്ച് ജില്ലയില്‍  കലായ് പാലം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സൈനിക നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്ദേശിച്ചാണ് പാലം നിര്‍മിച്ചത്. അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം പ്രത്യേക പരിഗണന നല്‍കി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

നാലു വര്‍ഷത്തിനിടെ കൊന്നൊടുക്കിയത് 700 ഭീകരരെ

കശ്മീരില്‍ ഭീകരരെ തുടച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ പദ്ധതി വിജയം കാണുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 709 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 2018ല്‍ 587 സംഭവങ്ങളിലായി 250 ഭീകരരെ കൊലപ്പെടുത്തി. 

2017ല്‍ 206 ഉം 2016ല്‍ 165 ഉം 2015ല്‍ 100 ഉം ഭീകരര്‍ കൊല്ലപ്പെട്ടു. 2018ല്‍ 86 സുരക്ഷാ ഭടന്മാരും കഴിഞ്ഞ വര്‍ഷം 77 സുരക്ഷാ ഭടന്മാരും വീരമൃത്യു വരിച്ചു. 2010ല്‍ 270 ഭീകരരെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈന്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. 

2014ല്‍ യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം പകുതിയായി കുറഞ്ഞു. തിരിച്ചടിക്ക് മോദി സര്‍ക്കാര്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കി. കീഴടങ്ങാന്‍ തയ്യാറല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശം ഭീകരര്‍ക്ക് നല്‍കി 2017ലാണ് ഓപ്പറേഷന്‍ ഓള്‍ ഔട്ട് ആരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

World

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.