അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി വിവാദക്കുരുക്കില്‍. മത്സരത്തിന്റെ 45-ാം ഓവറിലെ അവസാന പന്തില്‍ ധോണി നേടിയ സിംഗിളിനെ ചൊല്ലിയാണ് പുതിയ വിവാദം.
നഥാന്‍ ലിയോണ്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ധോണി സിംഗിളിനായി ഓടിയെങ്കിലും റണ്‍ പൂര്‍ത്തിയാക്കും മുമ്പ് താരം തിരിഞ്ഞു നടന്നു. ക്യാമറാ കണ്ണുകള്‍ ഒഴികെ മത്സരം നിയന്ത്രിച്ച അമ്പയര്‍മാരോ എതിര്‍ ടീമംഗങ്ങളോ ഇത് ശ്രദ്ധിച്ചില്ല. എന്നാല്‍, ഈ റണ്‍ ധോണിയുടെയും ടീം ടോട്ടലിന്റെയുമൊപ്പം കൂട്ടിയിരുന്നു.
















