മുംബൈ: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാരന്‍ വരണമെന്ന് മുന്‍താരം ഐ.എം. വിജയന്‍. ഏഷ്യാ കപ്പിന്റെ ആദ്യ റൗണ്ടില്‍ ടീം പുറത്തായതോടെ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലകസ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ വിജയന്റെ പ്രതികരണം.
കോണ്‍സ്റ്റന്റൈനു കീഴില്‍ ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍, ഇന്ത്യയില്‍ തന്നെ നിരവധി കഴിവുറ്റ പരിശീലകരുണ്ട്. ഇവര്‍ക്ക് ടീമിനെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും, വിജയന്‍ പറഞ്ഞു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ ശൈലി തീര്‍ത്തും നിരാശപ്പെടുത്തി. മലയാളി താരം അനസ് എടത്തൊടികയുടെ പരിക്ക് കളിയെ ബാധിച്ചു. രണ്ടാം പകുതിയില്‍ ആഷിക് കുരുണിയനെ തിരികെ വിളിച്ചത് തെറ്റായ തീരുമാനങ്ങളിലൊന്നു മാത്രം.
ആദ്യ രണ്ട് കളിയിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യ, അവസാന കളിയില്‍ അമിതമായി പ്രതിരോധത്തിലൂന്നിയതാണ് വിനയായത്. ബഹറിനെതിരെ കണ്ടത് ഇന്ത്യന്‍ ടീമിന്റെ നിഴല്‍ മാത്രം. സമനിലയ്‌ക്കു വേണ്ടിയുള്ള കളി ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ടു നയിക്കില്ല. ഇനി ടീമിന് ആവശ്യം യുവ താരങ്ങളെയാണെന്നും ഐ ലീഗ് പോലുള്ള വേദികളില്‍നിന്ന് ഇവരെ കണ്ടെത്തേണ്ടത് പുതിയ പരിശീലകന്റെ കര്‍ത്തവ്യമാണെന്നും വിജയന്‍ പറഞ്ഞു.
















