Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാമ്പത്തികമായും സാമൂഹികമായും ഇന്ത്യ വളരുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 03:12 am IST
in Vicharam

ജാതി എന്നത് സാമൂഹ്യമോ ചരിത്രപരമായോ ഉള്ള അടിച്ചമര്‍ത്തലുമായി ബന്ധപ്പെടുത്തിയാണ് ഇന്ത്യയില്‍ കണക്കാക്കപ്പട്ടിരുന്നത്, പട്ടികജാതി/വര്‍ഗക്കാര്‍ എന്നിങ്ങനെ. അതല്ലെങ്കില്‍ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ പേരില്‍ മറ്റ് പിന്നാക്കവിഭാഗം എന്ന നിലയില്‍. ദാരിദ്ര്യത്തിന് പക്ഷേ മതമോ ജാതിയോ ഇല്ല. അതു മതേതരമാണ്. അതിനു സാമുദായികമോ മതപരമോ ആയ അതിരുകളില്ല. ഭരണഘടനയുടെ ആദ്യരൂപത്തിന്റെ ആമുഖത്തില്‍ പറയുന്നത് രാഷ്‌ട്രീയ സാമൂഹ്യ സാമ്പത്തിക പരിഗണനകള്‍ കൂടാതെ എല്ലാവര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണം എന്നാണ്. ഭരണഘടനാ നിര്‍മാതാക്കളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇവിടെ വ്യക്തമാണ്. അടിത്തറ എങ്ങനെവേണം എന്നതിന്റെ വ്യാഖ്യാനത്തിലേയ്‌ക്കുള്ള ചൂണ്ടുപലകയാണത്. മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി നടപ്പിലാക്കുന്ന പത്തു ശതമാനം സംവരണം ഒരു തരത്തിലും നേരത്തേയുള്ള 50 ശതമാനത്തില്‍ നിന്നു പിടിച്ചെടുത്തതാവില്ല. ആ വിഭാഗത്തിന് ഒരുതരത്തിലും ദോഷം സംഭവിക്കുകയുമില്ല. ആ 50 ശതമാനം, ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് അവകാശമുള്ളവര്‍ക്കു മാത്രമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 

സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തിലൂടെ പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതി, പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് ഏറ്റവും ആശ്വാസം പകരുന്നതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലേയ്‌ക്കുള്ള കാല്‍വയ്‌പും കാലത്തിന്റെ ആവശ്യവുമാണത്. ഗ്രാമീണഭാരതത്തിലെ പാവപ്പെട്ട എല്ലാ കുടുംബത്തിനും നരേന്ദ്ര മോദി സര്‍ക്കാര്‍ വീട് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ വര്‍ഷംതോറും 50 ലക്ഷം വീടുകള്‍ പൂര്‍ത്തിയായി വരുന്നു. 2022 ആകുമ്പോഴേയ്‌ക്കും പാവപ്പെട്ട എല്ലാ ഭാരതീയനും സ്വന്തം വീട്ടില്‍ത്തന്നെ തലചായ്‌ക്കാന്‍ കഴിയും. എല്ലാ ഗ്രാമങ്ങളിലും പക്ക റോഡുകള്‍ എത്തിക്കഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം യുപിഎയുടെ കാലത്തെ 9,000 കോടിയില്‍ നിന്ന് 27,000 കോടിയായി ഉയര്‍ത്തി. എല്ലാ ഗ്രാമത്തിലും വൈദ്യുതിയെത്തി. താത്പര്യമുള്ള വീടുകളിലെല്ലാം വൈദ്യുതിയെത്തുകയും ചെയ്തു. ചെലവു താങ്ങാനാവാത്തവര്‍ക്കും സര്‍ക്കാര്‍ തന്നെ ചെയ്തുകൊടുത്തു. ഗ്രാമീണ ശുചിത്വ പദ്ധതി 39 ശതമാനത്തില്‍ നിന്ന് 98 ശതമാനത്തിലെത്തി. അടുക്കളകളില്‍ വിറകിനും കരിക്കും പകരം പാചക വാതകം എത്തി. പാവപ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉജ്വല പദ്ധതിപ്രകാരം അത് സൗജന്യമായി ലഭിക്കുന്നു. 

സാമ്പത്തിക നിലയില്‍ ഏറ്റവും താഴത്തെ പടിയിലുള്ള 40 ശതമാനം പേരെ മുന്നില്‍ക്കണ്ടു നടപ്പാക്കിയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. അതു പ്രകാരം ഓരോ കുടുംബത്തിനും വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി ലഭിക്കും. കാര്‍ഷിക മേഖലയ്‌ക്കു കരുത്തേകാന്‍, ഭാഗികമായി കിടന്നിരുന്ന 99 കാര്‍ഷിക പദ്ധതികള്‍ പൂര്‍ത്തിയാക്കി. കര്‍ഷകര്‍ക്കു വിള ഇന്‍ഷുറന്‍സ് നിലവില്‍ വന്നു. കാര്‍ഷിക വിളകള്‍ക്ക് നടപ്പു വിലയുടെ 50 ശതമാനംകൂട്ടി താങ്ങുവില നിശ്ചയിക്കാനുള്ള ശ്രമം നടന്നു വരുന്നു. ഇതൊക്കെയായാലും കാര്‍ഷിക മേഖലയ്‌ക്കു കൂടുതല്‍ പിന്‍ബലമേകണമെന്നതു യാഥാര്‍ഥ്യമാണ്. അതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴില്‍ മേഖലയ്‌ക്കു നല്‍കിയ സഹായ പദ്ധതികളെക്കുറിച്ചു നേരത്തേ വിശദീകരിച്ചിരുന്നു. ഗ്രാറ്റ്വിറ്റി, ബോണസ്, മിനിമം കൂടി വര്‍ധന, ഇഎസ്‌ഐ, സോഷ്യല്‍ സെക്ടര്‍ പെന്‍ഷന്‍ തുടങ്ങിയവയില്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുണ്ട്. 

അഞ്ചു വര്‍ഷത്തിനിടെ നികുതികള്‍ വര്‍ദ്ധിപ്പിക്കാത്തത് മധ്യവരുമാനക്കാര്‍ക്ക് ഏറെ സഹായകമാണ്. പരോക്ഷ നികുതിലയിപ്പിച്ചാണ് ജിഎസ്ടി നടപ്പാക്കിയത്. ഏറ്റവും മികച്ച ഉപഭോക്തൃ സൗഹൃദ നടപടിയാണ് ജിഎസ്ടി. മിക്കവയുടേയും നികുതികള്‍ കുറഞ്ഞു. വിലയും താണു. ഓരോ ബജറ്റിലും നികുതി ദായകരില്‍ താഴേക്കിടയില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യക്ഷനികുതിയിലും പരോക്ഷ നികുതിയിലും ആശ്വാസം ലഭ്യമാക്കി. ആദായ നികുതി സ്ലാബ് രണ്ടര ലക്ഷം തന്നെയാണെങ്കിലും മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടയ്‌ക്കേണ്ട. 40,000 രൂപ വരെയുള്ള സ്റ്റാന്‍ഡാര്‍ഡ് കിഴിവ് എല്ലാ ജീവനക്കാര്‍ക്കും ലക്ഷ്യമാക്കി. മിഡില്‍ ക്ലാസില്‍ പെട്ടവര്‍ക്കുള്ള ഹൗസിങ് സബ്‌സിഡി വ്യവസ്ഥ ഉദാരമാക്കി. പണപ്പെരുപ്പം 3-4 ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 10.4 ശതമാനമായിരുന്നു. ഏഴാം പേ കമ്മിഷന്‍ ശുപാര്‍ശ വേഗത്തില്‍ നടപ്പാക്കിയത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ ഗുണകരമായി. 

ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂടി. അത് കച്ചവടത്തേയും ബിസിനസ്സിനേയും സഹായിക്കും. അതുവഴി സാമ്പത്തിക രംഗം മെച്ചപ്പെടും. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ അഞ്ചുവര്‍ഷം ഇന്ത്യ സാമ്പത്തിക രംഗത്തു വളരുകയാണ്. ലോകത്തെ അതിവേഗം വളരുന്ന രാഷ്‌ട്രങ്ങളില്‍ ഒന്നായി. എല്ലാ ഗ്രാമീണ ദരിദ്രര്‍ക്കും ഒരു വീട്. വര്‍ഷത്തില്‍ അന്‍പത് ലക്ഷം വീടുകളാണ് ഗ്രാമീണ ദരിദ്രര്‍ക്ക് ഉണ്ടാകുന്നത്. 2022-ഓടുകൂടി എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും ഗ്രാമത്തില്‍ സ്വന്തമായി മേല്‍ക്കൂരയുള്ള വീട്, അതിനെ ബന്ധിപ്പിക്കുന്ന നല്ലൊരു റോഡ് ഇതാണ് മോദി സര്‍ക്കാരിന്റെ വാഗ്ദാനം. ഇതിനായി സംസ്ഥാന ഫണ്ട് 9,000 കോടിയില്‍നിന്ന് 27,000 കോടിയായി ഉയര്‍ത്തി. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതീകരണം, പാവപ്പെട്ടവര്‍ക്ക് വൈദ്യുതി സൗജന്യം ഇതെല്ലാം നയത്തില്‍ ഉള്‍പ്പെടുത്തി. ഗ്രാമീണ ഭാഗങ്ങളില്‍ ശുദ്ധീകരണം 39% നിന്ന് 98% ആയി ഉയര്‍ത്തി. ഇതെ രീതിയിലുള്ള സഹായങ്ങളാണ് പുതിയ നയത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. mgnrega ചിലവാക്കിയ തുക 60,000 കോടിയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.