Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സദ്ഭരണത്തിന്റെ നാലുവരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 01:32 am IST
in Editorial

അര നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസ്  നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കുന്നു.  കേരളം ഭരിച്ചിരുന്നവര്‍ അവകാശതര്‍ക്കവുമായി രംഗം കൊഴുപ്പിക്കുന്നതിനിടയിലാണ്  ബിജെപി സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടേയും സദ്ഭരണത്തിന്റേയും മാതൃകയായി  ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. 1972ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ ദിവാകരനായിരുന്നു കൊല്ലം ബൈപ്പാസ് ആശയം മുന്നോട്ട് വെച്ചതും റൂട്ട് നിശ്ചയിച്ചതും. 45 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുത്തിട്ടു തന്നെ 30 വര്‍ഷം പിന്നിട്ടു. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു. നാല് പതിറ്റാണ്ടായി കാണാനും കേള്‍ക്കാനും ആളില്ലാതിരുന്ന കൊല്ലം ബൈപ്പാസ് എന്ന ആശയത്തിന് ജീവന്‍ വെച്ചത് അടല്‍ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. ഇതിന്റെ ആദ്യഘട്ടമായ മേവറം – അയത്തില്‍ – കല്ലുംതാഴം റോഡ് 1999ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൂര്‍ത്തിയായത്. 

ബാക്കി കല്ലുംതാഴം – കാവനാട് ആല്‍ത്തറമൂട് 8.3 കിലോ മീറ്റര്‍ റോഡ് പൂര്‍ത്തിയാക്കാന്‍ പിന്നീട്് 19 വര്‍ഷം. ഇതിനിടയില്‍ 10 വര്‍ഷം അധികാരത്തിലിരുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരോ കേരളം മാറിമാറി ഭരിച്ചവരോ വേണ്ടത്ര ഇച്ഛാശക്തി കാട്ടാതിരുന്നതായിരുന്നു കാരണം.  വീണ്ടും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടി വന്നു ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍. 2015 ഫെബ്രുവരി 11ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി  നിര്‍മ്മാണോദ്ഘാടനം നടത്തി. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മണ്ണിന്റെ ലഭ്യതക്കുറവും പ്രളയവും മൂലം പൂര്‍ത്തിയാകാന്‍ 146 മാസം കൂടുതലെടുത്തെങ്കിലും, നടക്കില്ല എന്നു പറഞ്ഞ് എഴുതിത്തള്ളിയ പദ്ധതിയാണ് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. 

 ബൈപ്പാസിന് മേല്‍ അവകാശവാദമുന്നയിച്ച് പതിവുപോലെ  ഇടത്, വലത് നേതാക്കള്‍ വാക്കുതര്‍ക്കത്തിലാണ്. ലോക്‌സഭയിലും മറ്റും തങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ട് വാജ്‌പേയ് സര്‍ക്കാര്‍ നടപടി എടുത്തുവെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇവരെവിടെയായിരുന്നു എന്ന് മാത്രം ചോദിക്കരുത്.

മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ബൈപ്പാസ് പണി പൂര്‍ത്തിയായിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ രാജിവെച്ചത്. പിന്നീട് വന്ന സര്‍ക്കാരുകളും അവരുടെ പിണിയാളുകളായ കേരളത്തിലെയും കൊല്ലത്തെയും എംപിമാരും നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ ഉറക്കത്തിലായിരുന്നു. ഒരു പതിറ്റാണ്ട് കേന്ദ്രം വാണ യുപിഎ സര്‍ക്കാരില്‍ എട്ട് കേന്ദ്രമന്ത്രിമാരാണ് കേരളത്തില്‍ നിന്നുണ്ടായിരുന്നത്. എന്നിട്ടും ബൈപ്പാസ് നിര്‍മ്മാണം ഒരിഞ്ചു മുന്നോട്ട് നീങ്ങിയില്ല.

മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്താകെ റോഡ് വികസനത്തില്‍ നടത്തിയ മുന്നേറ്റത്തിന്റെ ഭാഗമായി ബൈപ്പാസ് പൂര്‍ത്തിയായതോടെ മണ്ണടിക്കുന്നതുമുതലുള്ള വിഷയങ്ങളില്‍ പണി തടസ്സപ്പെടുത്താന്‍ കൊടി പിടിച്ചവരടക്കം ഇപ്പോള്‍ അവകാശവാദവുമായി രംഗത്തിറങ്ങിയിരിക്കുന്നു. 

ബൈപാസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയെകൊണ്ട് ചെയ്യിച്ച്  സംസ്ഥാന  സര്‍ക്കാറിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്താനുള്ള അല്‍പത്ത നീക്കവും ഉണ്ടായി. കണ്ണൂര്‍  വിമാനത്താവളത്തിന്റെ കാര്യത്തില്‍ വിജയിച്ച തന്ത്രം ഇവിടെ ഫലിച്ചില്ല. പാരവെച്ചത് സ്ഥലം എംപിയോ ബിജെപിയോ എന്നു കവടി നിരത്തുകയാണ് ഇപ്പോള്‍ സിപിഎം. ഏതായാലും ബിജെപി വിരുദ്ധന്മാരുടെ മുന്നണികള്‍ മാറി മാറിയും ഒരുമിച്ചും ഭരിച്ചിട്ടും നടക്കാത്ത പ്രവൃത്തി വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേന്ദ്ര സര്‍ക്കാരിനെ നാട്ടുകാര്‍ അഭിനന്ദിക്കും എന്നതില്‍ തര്‍ക്കമില്ല. മോദി സര്‍ക്കാര്‍ എന്തു വികസനം നടത്തി എന്ന് ചാനല്‍ ചര്‍ച്ചകളില്‍ ഉളുപ്പില്ലാതെ ചോദിക്കുന്നവരെ ചൂണ്ടിക്കാണിക്കാന്‍ ഉള്ള ഒന്നുകൂടിയാണ് കൊല്ലം ബൈപ്പാസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.