എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുടെ പ്രതിനിധി എത്തിയില്ലെന്ന് ആക്ഷേപം.
ചരിത്രത്തിലാദ്യമായാണ് വാവരുടെ പ്രതിനിധി എത്താതിരുന്നതെന്ന് ബിജെപി ജില്ലാ സമിതിയംഗം അനിയന്‍ എരുമേലി പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള നമസ്‌ക്കാരത്തിന് പങ്കെടുക്കേണ്ടി വന്നതിനാലാണ് അമ്പലപ്പുഴ സംഘത്തോടൊപ്പം വാവര്‍ പ്രതിനിധി എത്താതിരുന്നതെന്നും ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച്.ഷാജഹാന്‍ ‘ജന്മഭൂമി ‘യോട് പറഞ്ഞു. കമ്മറ്റിയിലെ മൂന്നു പേര്‍ പങ്കെടുക്കാനാണ് തീരുമാനിച്ചത്. പേട്ടതുള്ളല്‍ സമാപിച്ചപ്പോള്‍ അമ്പലപ്പുഴ സമൂഹപെരിയോനേയും മറ്റ് പ്രതിനിധികളേയും ക്ഷേത്രത്തിലെത്തി സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.















