തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലിലെ ബിജെപി നിരാഹാര സമരപ്പന്തലിന് നേരെ കല്ലെറിഞ്ഞ സിഐടിയു പ്രവര്ത്തകന് അറസ്റ്റില്‍. തൈക്കാട് സ്വദേശി വിച്ചുവാണ് കല്ലെറിഞ്ഞത്.
സംയുക്ത തൊഴിലാളി സമരപ്പന്തലിനുള്ളില്‍ നിന്നാണ് ഇയാള്‍ കല്ലെറിഞ്ഞത്. നിരാഹരപ്പന്തലിലേക്ക് കല്ലെറിഞ്ഞശേഷം സമകസമിതി ഓഫീസിനുള്ളിലേക്ക് ഓടിക്കയറിയ വിച്ചുവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അതിനിടെ ശബരിമല വിഷയത്തില്‍ ബിജെപി നടത്തി വരുന്ന നിരാഹാര സമരം 38 ദിവസം പിന്നിട്ടു. ബിജെപി സംസ്ഥാന വൈസസ്പ്രസിഡന്റ് പി.എം. വേലായുധന്റെ ആരോഗ്യനില മോശമായി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. വി.ടി. രമ ഉപവാസം ആരംഭിച്ചു. രാജഗോപാല്‍ എംഎല്‍എയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: