ചങ്ങനാശേരി: ഈശ്വര വിശ്വാസവും ആചാരങ്ങളും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പിന്തുണയുമായി ചങ്ങനാശേരി അതിരൂപത നേതൃത്വം എന്‍എസ്എസ് ആസ്ഥാനത്ത്. വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ച് നില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അതിരൂപത പ്രതിനിധികള്‍ കഴിഞ്ഞ ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയത്.
സമുദായ മൈത്രി കേരളത്തിന്റെ മുഖമുദ്രയാണ്. നവോത്ഥാനം എല്ലാ സമുദായങ്ങളിലും ഉണ്ടെന്ന കാര്യം അംഗീകരിക്കണം. വിശ്വാസധ്വംസനം നടക്കാന്‍ പാടില്ല. ആചാരസംരക്ഷണത്തിന് എന്‍എസ്എസ് എടുത്ത നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി രൂപത നേതൃത്വം വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ നന്മയ്‌ക്കും വളര്‍ച്ചയ്‌ക്കും ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങള്‍ ചെയ്ത സേവനങ്ങള്‍ വലുതാണെന്നും ഈ വിഭാഗങ്ങളെ മാറ്റിനിര്‍ത്തി കേരളചരിത്രവും നവോത്ഥാനവും വിലയിരുത്തരുന്നത് അര്‍ത്ഥശൂന്യമാണെന്നും എന്‍എസ്എസ് നേതൃത്വവും അഭിപ്രായപ്പെട്ടു.
അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആന്റണി മാത്യൂസ്, രൂപത ഹയര്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.സി. അനിയന്‍ കുഞ്ഞ് എന്നിവരും സഹായ മെത്രാനൊപ്പമുണ്ടായിരുന്നു.
















