തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
തിരുവനന്തപുരത്ത് ചേര്‍ന്ന തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉന്നതതല യോഗത്തിനു ശേഷമാണ് പത്മകുമാര്‍ ഇക്കാര്യം അറിയിച്ചത്.
ദേവസ്വം ബോര്‍ഡിനോടും ആരോടും ആലോചിക്കാതെ തന്ത്രി നട അടച്ചത് കോടതി വിധിക്ക് എതിരാണ്. ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്‌ക്ക് ചേര്‍ന്നതല്ല. അതിനാല്‍ വിശദീകരണം ചോദിക്കും. 15 ദിവസത്തിനകം തന്ത്രി ഇതിന് മറുപടി നല്‍കണം. ഇത് ലഭിച്ചശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
















