Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതി പ്രവേശിച്ചെന്ന് സര്‍ക്കാര്‍; ഇല്ലെന്ന് യുവതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2019, 12:28 pm IST
in Kerala

സന്നിധാനം: ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടത്തി യുവതി പ്രവേശിച്ചെന്ന ദൃശ്യങ്ങളുമായി സിപിഎം പാര്‍ട്ടി ചാനല്‍. എന്നാല്‍, താന്‍ സന്നിധാനത്ത് പ്രവേശിച്ചില്ലെന്ന് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവും. സന്നിധാനത്ത് എത്തിയെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, തങ്ങള്‍ സന്നിധാനത്ത് കയറിയിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. ദൃശ്യങ്ങളിലെ അവ്യക്തത ഇപ്പോഴും തുടരുന്നു. ദൃശ്യങ്ങളുടെ സാധുതയെപ്പറ്റി പോലീസിനും അവ്യക്തത. യുവതി പ്രവേശിച്ചെന്ന വാദം ഇന്റലിജന്‍സ് വിഭാഗം തള്ളി.

കഴിഞ്ഞദിവസം രാത്രിയോടെയാണ് രാമേശ്വരം സ്വദേശിയായ ശരവണമാരനും ഭാര്യ ശ്രീലങ്കന്‍ സ്വദേശി ശശികലയും കുട്ടിയും ഉള്‍പ്പെട്ട സംഘം ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയത്. അവിടെനിന്ന് പോലീസ് മഫ്തിയില്‍ സുരക്ഷ ഒരുക്കിയാണ് മരക്കൂട്ടത്തേക്ക് എത്തിച്ചത്. എന്നാല്‍, മരക്കൂട്ടത്ത് വച്ച് വ്യാജ ഇരുമുടിക്കെട്ടുമായി സുരക്ഷ ഒരുക്കാനെത്തിയ മഫ്തി പോലീസ് ചാനലുകാരെക്കണ്ട് ഓടി ഒളിച്ചു. ഇതോടെ ശശികലയുടെ സംഘം വേര്‍പിരിഞ്ഞു. രാത്രി ഹരിവരാസനം പാടി നട അടച്ചതോടെ ശശികലയുടെ ഭര്‍ത്താവിനെ ഭക്തര്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളും വളഞ്ഞു. അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈസമയം അദ്ദേഹം പറഞ്ഞത് ശശികല ദര്‍ശനം നടത്തിയിട്ടില്ല എന്നാണ്. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് പമ്പയിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ പമ്പയില്‍ വച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് സൗകര്യങ്ങള്‍ ചെയ്തില്ലെന്ന് ശശികല ആവര്‍ത്തിച്ചു. 

രാത്രി 9.30 ന് തന്നെ ശശികല ദര്‍ശനം നടത്തി മലയിറങ്ങി എന്ന് പാര്‍ട്ടി ചാനല്‍, 11 മണി മുതല്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കി. ഇതോടെ മറ്റ് ചില മാധ്യമങ്ങളും ഏറ്റെടുത്തു. പതിനൊന്നരയോടെ ശശികലയുടെ ഭര്‍ത്താവ് സത്യം വെളിപ്പെടുത്തിയിട്ടും പാര്‍ട്ടി ചാനല്‍ വാര്‍ത്ത പിന്‍വലിച്ചില്ല. ശശികല മാധ്യമങ്ങളെ കണ്ടതിന് ശേഷം യുവതി ദര്‍ശനം നടത്തിയില്ലെന്ന് ചാനല്‍ തിരുത്തും നല്‍കി. എന്നാല്‍, ഇന്നലെ രാവിലെ 10 മണിയോടെ ശശികല കഴിഞ്ഞ ദിവസം രാത്രി 10.46 ന് ദര്‍ശനം നടത്തി എന്ന വ്യാജ വാര്‍ത്ത വീണ്ടും നല്‍കി. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

കഴിഞ്ഞ ദിവസം ചിത്രീകരിച്ച ദൃശ്യങ്ങളിലെ ശശികലയുടെ രൂപവുമായി ചാനല്‍ ദൃശ്യത്തിലെ സ്ത്രീക്ക് നേരിയ സാമ്യം പോലും ഇല്ല. കണ്ണാടി ധരിച്ച രീതിയിലാണ് ദൃശ്യങ്ങളിലുള്ളത്. മാത്രമല്ല ഇരുമുടിക്കെട്ടിനു പോലും മാറ്റമുണ്ട്. ആദ്യ ദൃശ്യങ്ങളില്‍ ഇരുമുടിക്കെട്ടിന്റെ നിറം മഞ്ഞയായിരുന്നു എന്നാല്‍ പിന്നീടു ചാനല്‍ ദൃശ്യങ്ങളില്‍ കാണുന്ന ഇരുമുടിക്കെട്ട് ചുവപ്പാണ്. മാത്രമല്ല ആദ്യ ദൃശ്യങ്ങളില്‍ ഇരുമുടിക്കെട്ട് പിടിച്ച കൈയില്‍ പച്ച നിറത്തിലുള്ള നൂല്‍ മാത്രമേയുള്ളൂ. എന്നാല്‍ ചാനല്‍ ദൃശ്യങ്ങളില്‍ വളയാണ് സ്ത്രീയുടെ കൈയിലുള്ളത്. തോളില്‍ ചുറ്റിയിരിക്കുന്ന തോര്‍ത്തിന് പോലും വ്യക്തമായ വ്യത്യാസം ഉണ്ട്. ശശികലക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും, മകനെയും ദൃശ്യങ്ങളില്‍ കാണാനുമില്ല. ഇത് വാര്‍ത്തയായതോടെ സര്‍ക്കാരും പോലീസും മൗനം പാലിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിച്ചില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും യുവതി പ്രവേശിച്ചെന്ന വാദത്തില്‍ ഉറച്ച് നില്‍കുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ കലാപത്തിന് ലക്ഷ്യമിടുകയായിരുന്നുവെന്ന് ബോധ്യമായത്.

സന്നിധാനത്തിന് സമീപത്തു വെച്ച് തന്നെ പോലീസ് തിരിച്ചയച്ചെന്ന് രോഷാകുലയായാണ് ശശികല മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് നാല്‍പ്പത്തേഴ് വയസ്സുണ്ടെന്നും ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകളും പോലീസിനു നല്‍കി. നടപ്പന്തലിലും മറ്റും പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ ഇതെല്ലാം മറച്ച് വച്ചാണ് സര്‍ക്കാരും പാര്‍ട്ടി ചാനലും ഭക്തരെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.