കൊച്ചി: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്ക് എതിര്‍പ്പ്. ഒന്നോ രണ്ടോ യുവതികളെ പോലീസ് സുരക്ഷയില്‍ കടത്തുന്ന പരിപാടിയെയാണ് സമിതി റിപ്പോര്‍ട്ടില്‍ എതിര്‍ത്തത്.
യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് മറ്റു വിശ്വാസികളുടെ സുരക്ഷയെയും അവകാശങ്ങളെയുമാണ് ബാധിക്കുന്നത്. മകരവിളക്ക് കാലത്ത് ഇനിയും യുവതികള്‍ വരാനുള്ള സാധ്യതയുണ്ട്. ഈയൊരവസ്ഥയില്‍ മറ്റുള്ള തീര്‍ത്ഥാടകരുടെ സുരക്ഷ പ്രശ്നത്തിലാകും. അപകടമരണം വരെ സംഭവിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വം മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ പരോക്ഷമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍
-പോലീസ് സംരക്ഷണത്തില്‍ യുവതികളെ എത്തിക്കുന്നത് ശരിയല്ല. ഇത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കും
-ഇന്നത്തെ സ്ഥിതിയില്‍ നിഷ്‌കളങ്കരായ മറ്റു വിശാസികള്‍ അപകടത്തില്‍ പെടാനും അപായപ്പെടാനും സാധ്യത
-ഒന്നോ രണ്ടോ യുവതികള്‍ക്കു വേണ്ടി സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണം. ഒരു ലക്ഷത്തിലേറെ പേര്‍ എത്തുന്ന സമയത്ത് ഇത്തരം സുരക്ഷ നല്‍കരുത്
-പ്രത്യേക സംരക്ഷണം വിശിഷ്ടാതിഥികള്‍ക്കു മാത്രമായി ചുരുക്കണം
-ക്രമസമാധാന പാലനത്തിലാവണം പോലീസിന്റെ ശ്രദ്ധ
-ചില കേന്ദ്രങ്ങള്‍ സമിതിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നു
-യുവതീപ്രവേശനത്തില്‍ ആരും സമിതിയോട് ഉപദേശം തേടിയിട്ടില്ല
-മനിതി പ്രവര്‍ത്തകരെ പമ്പയില്‍ സ്വകാര്യവാഹനത്തില്‍ എത്തിച്ചത് കോടതിയലക്ഷ്യമാണെന്ന് നേരത്തെ സമിതി ചൂïിക്കാണിച്ചിരുന്നു. മനിതി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അപകടം ഉïാകാതിരുന്നത് ഭാഗ്യം കൊണ്ടാണ്
















