പത്തനംതിട്ട: ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ബിന്ദുവിനെയും കനക ദുര്‍ഗയെയും പോലീസ് രഹസ്യ കേന്ദ്രത്തിലേയ്‌ക്ക് മാറ്റി. സന്ദര്‍ശനത്തിന് ശേഷം മലയിറങ്ങിയ ഇരുവരെയും പോലീസ് പമ്പയില്‍ നിന്നും പത്തനംതിട്ടയിലേയ്‌ക്കും പിന്നീട് രഹസ്യകേന്ദ്രത്തിലേയ്‌ക്കുമാണ് മാറ്റിയിരിക്കുന്നത്.
പത്തനംതിട്ടയില്‍ നിന്നും അങ്കമാലിയിലെ ഒരു വീട്ടില്‍ എത്തിയ യുവതികള്‍ കുളിച്ച് വസ്ത്രം മാറിയാണ് പോലീസിനൊപ്പം മടങ്ങിയത്. രഹസ്യ കേന്ദ്രം എവിടെയാണെന്ന് സുരക്ഷ മുന്‍നിര്‍ത്തി പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

















