കോട്ടയം: വനിതാമതില്‍ സംസ്ഥാന തല സംഘാടകന്‍ സി.പി. സുഗതനെതിരെ ആരോപണങ്ങള്‍ ഒട്ടേറെ. ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതനായ ഇദ്ദഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആക്ഷേപങ്ങളാണ് ഉയരുന്നത്.
പത്തനംതിട്ട വി. കോട്ടയം സ്വദേശിയായ സി.പി. സുഗതന്‍ പത്താംക്ലാസ് കഴിഞ്ഞ് ബന്ധുക്കളോടൊപ്പം ചണ്ഡീഗഡിലായിരുന്നു. അവിടെ കേന്ദ്ര എജി ഓഫീസില്‍ ജോലിക്ക് കയറി. അതേ ഓഫീസില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുമായി അടുപ്പത്തിലായി. അവര്‍ ഗര്‍ഭിണിയായതോടെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരുടെ വിവാഹം നടത്തി. പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങി. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.
1998 ല്‍ വി. കോട്ടയം സ്വദേശിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയുമായി സുഗതന്‍ അടുപ്പത്തിലായി. ഇതില്‍ ഒരു പെണ്‍കുട്ടിയുണ്ട്. സുഗതന്‍ വീട്ടിലെത്തി നിരന്തരം കലഹം ഉണ്ടാക്കുകയും തന്നെ നിരന്തരം മര്‍ദിക്കുകയാണെന്ന് ഇവര്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കി.
തുര്‍ടന്ന് കോട്ടയം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കി. യുവതിയുടെ ആവശ്യങ്ങള്‍ കോടതി അംഗീകരിച്ച് (എംസി നമ്പര്‍ 17- 2012) വിധി പുറപ്പെടുവിച്ചു. താന്‍ വിവാഹിതനാണെന്ന കാര്യം സുഗതന്‍ കോടതിയില്‍ മറച്ചുവച്ചിരുന്നു. യുവതിയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവില്‍ പറയുന്ന ഒരു കാര്യങ്ങളും നടപ്പിലാക്കാതെ ഇയാള്‍ ഇവരുമായി ഒത്തുതീര്‍പ്പിലെത്തി.
2014 ല്‍ ആദ്യ ഭാര്യയിലെ മകളുടെ വിവാഹത്തിന് സുഗതന്‍ 25 പവന്‍ കൊടുത്തു. പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ ചെന്നപ്പോളാണ് അച്ഛന്‍ തന്നത് മുക്കുപണ്ടമാണെന്ന് അറിയുന്നത്. ആദ്യ ഭാര്യയുടെയും രണ്ടാം ഭാര്യയുടെയും ഭൂമി ഈടുവച്ച് വായ്‌പ എടുത്തു. അത് തിരിച്ചടയ്‌ക്കാതെ വലിയ തുകമായി മാറി. ആദ്യഭാര്യയുടെ ശബളത്തിന്‍നിന്നും വായ്‌പ തിരിച്ച് പിടിക്കാന്‍ തുടങ്ങിയതോടെ അവര്‍ ബഹളം വെച്ചു.
രണ്ടാം ഭാര്യയുടെ ആദ്യ ഭര്‍ത്താവിനെ വ്യാജ പാസ്‌പോര്‍ട്ടിന്റെ പേരില്‍ സുഗതന്‍ കള്ളക്കേസില്‍ കുടുക്കി.
ഹൈക്കോടിതിയില്‍ എത്തിയ ഈ കേസിന്റെ അന്വേഷണത്തില്‍ സുഗതന്‍ നടത്തിയ ഗൂഢാലോചനയാണ് ഈ കള്ളക്കേസെന്ന് കണ്ടെത്തി. (സിപി നമ്പര്‍ 30886 ഓഫ് 2000) വനിതാ മതിലില്‍ 172 സമുദായ സംഘടനകളാണ് പങ്കടുക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ സുഗതന്‍ നേതൃത്വം നല്‍കുന്ന ഹിന്ദു പാര്‍ലമെന്റില്‍ ഉള്‍പ്പെട്ട 92 സംഘടനകളുണ്ടെന്നാണ് സുഗതന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അത് ഏതൊക്കെ സംഘടനയെന്ന് സര്‍ക്കാരോ സുഗതനോ വെളുപ്പെടുത്തണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.
















