കച്ച്: ഗുജറാത്തിലെ കച്ചിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു. ഞായാറാഴ്ച വൈകുന്നേരം ഭചാവു ദേശീയപാതയിലാണ് സംഭവം. രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട് എസ്‌യുവി തകര്‍ന്നാണ് അപകടം ഉണ്ടായത്.
എസ്‌യുവിക്ക് മുന്നേ പോയ ട്രയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഡിവൈഡര്‍ കടന്നെത്തിയ ട്രയിലര്‍ ട്രക്ക് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന എസ്‌യുവി ട്രക്കില്‍ ഇടിച്ചു. തൊട്ടു പിന്നാലെ വന്ന മറ്റൊരു ട്രക്ക് എസ്‌യുവിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇരു ട്രക്കുകള്‍ക്കുള്ളില്‍ അകപ്പെട്ട എസ്‌യുവി നിശ്ശേഷം തകര്‍ന്നു. കാറില്‍ പതിനൊന്ന് യാത്രക്കാരുണ്ടായിരുന്നു. ഭുജ് നിവാസികളാണ് മരിച്ചവര്‍.
















