തിരുവനന്തപുരം: ക്രിസ്മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. ചൊവ്വാഴ്‌ച്ചയെ സ്‌കൂള്‍ തുറക്കു എന്ന തരത്തില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്‌കൂള്‍ തിങ്കളാഴ്ച തുറക്കുന്നില്ലെന്ന് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.
















