ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാധ്രയ്‌ക്ക് എതിരായ ഭൂമിയിടപാട് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാരിന്റെ അനുമതി. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്‌ക്കും ഭൂമിയിടപാട് കേസില്‍ പങ്കുണ്ടെന്ന് ശക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഗുരുഗ്രാം പോലീസ് കമ്മീഷണര്‍ കെ.കെ.റാവുവാണ് അനുമതി ലഭിച്ച കാര്യം വ്യക്തമാക്കിയത്. ഗുരുഗ്രാം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയത്.
















