ആലപ്പുഴ: വനിതാ മതിലില്‍ പങ്കെടുത്താല്‍ പോരാ, യൂണിയനെ ബോധ്യപ്പെടുത്താന്‍ മതിലില്‍ പങ്കാളിയായെന്ന് സെല്‍ഫിയെടുത്ത് നല്‍കേണ്ട ഗതികേടിലാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍. മതിലില്‍ പങ്കെടുക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മേല്‍ സര്‍ക്കാരും, ഭരണപക്ഷാനുകൂല യൂണിയനുകളും ചെലുത്തുന്നത്.
വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്നാണ് ഭീഷണി. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള മതിലില്‍ നിന്ന് നല്ലൊരു ശതമാനം ജീവനക്കാരും വിട്ടു നില്‍ക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് തരംതാണ നടപടികളുമായി ചില യൂണിയനുകള്‍ രംഗത്തെത്തിയത്. ആരോഗ്യവകുപ്പിലെ വനിതാ ജീവനക്കാര്‍ മതിലില്‍ പങ്കെടുത്ത് സെല്‍ഫിയെടുത്ത് നല്‍കിയില്ലെങ്കില്‍ സ്ഥലം മാറ്റത്തിന് തയ്യാറെടുക്കാന്‍ ചില യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകള്‍ പോലും മതിലിനായി തയാറാക്കി നിര്‍ത്തണമെന്ന നിര്‍േദശമാണ് ഇതില്‍ പ്രധാനം. ധാരാളം ആളുകള്‍ കൂടുന്നിടത്ത് മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും തയാറാക്കി നിര്‍ത്തുന്നത് സ്വാഭാവിക നടപടിയാണെന്നാണ് വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
















