കുറവിലങ്ങാട്: യൂറോപ്യന്‍ രാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ വെട്ടിച്ച ഏജന്‍സിക്കെതിരെയുള്ള അന്വേഷണം മുംബൈയിലേക്ക്. അവിടെ മലയാളി നടത്തുന്ന ഒരു ട്രാവല്‍ഏജന്‍സിയാണ് കേന്ദ്രമെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. എഴുപതോളം പേര്‍ തട്ടിപ്പിനിരയായതില്‍ പത്തിലധികം പേരാണ് പരാതിയുമായി കുറവിലങ്ങാട് പോലീസിനെ സമിപിച്ചത്.
ഒരുവര്‍ഷമായി കുറവിലങ്ങാട് പള്ളിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന എഡ്യൂ ക്രിസ്പ്പ് എന്ന സ്ഥാപനം മുഖേന ഉദ്യോഗാര്‍ഥികളില്‍ നിന്ന് നാലു കോടിയോളം രൂപയാണ് തട്ടിയെടുത്തത്. സ്ഥാപനം നടത്തിയിരുന്ന കാസര്‍കോട് കിണാനന്നൂര്‍ സ്വദേശി സിബി ജോസും, ഭാര്യ ബിന്ദുവും പോലീസ് അന്വേഷിക്കുന്നതിനിടെ വിദേശത്തേക്ക് കടന്നെന്നാണ് സൂചന.
തട്ടിപ്പുകാര്‍ വ്യാജവിസയും, പിഎന്‍ആര്‍ നമ്പര്‍ ഇല്ലാത്ത വ്യാജ വിമാനടിക്കറ്റും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഇവരില്‍ അധികം പേരെയും ദല്‍ഹിയിലും, മുംബൈയിലും കൊണ്ടുപോയി ആഴ്ചയോളം താമസിപ്പിച്ചാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. ഉയര്‍ന്ന ശമ്പളവും, വിസയും, വിമാനടിക്കറ്റും നല്‍കുന്നത് അനുസരിച്ച് അഞ്ച്-ആറ് ലക്ഷം എന്നീ ക്രമത്തില്‍ തുകയും കൈക്കലാക്കിയിരുന്നു.
ഇവര്‍ക്ക് മഹാരാഷ്‌ട്രയിലെ ഒരു പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരവും പുറത്തായിട്ടുണ്ട്. കൂടാതെ ഏറ്റുമാനൂര്‍ സ്വദേശി വിദേശത്തേക്ക് കടന്നുകളഞ്ഞ സിബി ജോസിന്റെ ബിനാമിയായി കൂടുതല്‍ തട്ടിപ്പ് നടത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നു.
















