കോട്ടയം: പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കാനുള്ള അവകാശം മലയരയ സമൂഹത്തിന് തിരികെ നല്‍കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു.
മകരനക്ഷത്രം തെളിയുമ്പോള്‍ പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കുന്നത് മലയരയ സമൂഹമാണ്. നൂറ്റാണ്ടുകളായി തുടരുന്ന മലയരയരുടെ അവകാശം കവര്‍ന്നെടുത്ത് ദേവസ്വം ബോര്‍ഡ് ശാന്തിമാരുടെ അധീനതയിലാക്കിയത് പുനഃപരിശോധിക്കാന്‍ തയാറാകണം.
മലയരയ സമൂഹത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പന്തളം രാജകൊട്ടാരവും തന്ത്രി കുടുംബവും, ഹിന്ദുസംഘടനാ നേതൃത്വവും ഈ ആവശ്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















