ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാനുള്ള ഭീകരരുടെ പദ്ധതി തെലങ്കാന പൊലീസ് പൊളിച്ചു. ഇതിനു വേണ്ടി അവര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന അനധികൃത ഇന്റല്‍നെറ്റ് ടെലിഫോണ്‍ എക്‌സ്്‌ചേഞ്ചും കണ്ടെത്തി തകര്‍ത്തു.
ഹൈദരാബാദില്‍ ഭീകരര്‍, പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ചിരുന്ന എക്‌സ്‌ചേഞ്ചാണ് കണ്ടെത്തിയത്. ജമ്മുകശ്മീര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചായിരുന്നു തെലങ്കാന പൊലീസിന്റെ നീക്കങ്ങള്‍. ഇതുമായി ബന്ധപ്പെട്ട ഏതാനും പേര്‍ അറസ്റ്റിലായിട്ടുമുണ്ട്. വന്‍തോതില്‍ സിം കാര്‍ഡുകളും സിം ബോക്‌സുകളും മറ്റുപകരങ്ങളും പോലീസ് കണ്ടെടുത്തു.
















