ന്യൂദല്‍ഹി: ട്രെയിനുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ ഇനിമുതല്‍ കഷ്ടപ്പെടേണ്ട. എല്ലാത്തിനും ഉസ്താദ് ഉണ്ടാകും മുന്നില്‍. മധ്യറെയില്‍വേ പുറത്തിറക്കിയ പുതിയ റോബോട്ടിന്റെ പേരാണ് ഉസ്താദ്. മനുഷ്യന് കടന്നുചെല്ലാന്‍ പറ്റാത്തയിടങ്ങളില്‍ എത്തിച്ചെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉസ്താദിന് സാധിക്കുമെന്നതാണ് സവിശേഷത. അണ്ടര്‍ഗിയര്‍ സര്‍വിലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റഡ് ഡ്രോയിഡ് എന്നതിന്റെ ചുരുക്കപേരാണ് ഉസ്താദ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തീവണ്ടിയുടെ അടിഭാഗത്തെത്തി ഗിയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. എഞ്ചിനിയര്‍മാരുടെ നിര്‍ദേശ പ്രകാരമായിരിക്കും ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. തീവണ്ടിയുടെ അടിഭാഗങ്ങളിലെത്തി കൃ ത്യമായ നിര്‍ദേശ പ്രകാരം ഓരോ ഭാഗത്തെയും ദൃശ്യം വൈഫൈയുടെ സഹായത്തോടെ എത്തിക്കുകയാണ് ഉസ്താദിന്റെ ദൗത്യം. എച്ച്ഡി ക്യാമറ സൗകര്യത്തോടെ 320 ഡിഗ്രി കറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവും ഉസ്താദിനുണ്ട്. മനുഷ്യന്റെ കണ്ണില്‍ കാണാനാകാത്ത പല ദൃശ്യങ്ങളും ഉസ്താദ് ഒപ്പിയെടുത്ത് നല്‍കുമെന്നതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. മനുഷ്യന് പറ്റാറുള്ള പിഴവുകള്‍ ഉസ്താദിലൂടെ മറികടക്കാമെന്നാണ് റെയില്‍വേ അധികൃതരുടെയും പ്രതീക്ഷ.
















