ക്രൈസ്്റ്റ് ചര്‍ച്ച്: സുരംഗ ലക്മലും ടിം സൗതിയും തകര്‍ത്തെറിഞ്ഞ ശ്രീലങ്ക- ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെ്‌സ്റ്റിന്റെ ആദ്യ ദിനത്തില്‍ പതിനാല് വിക്കറ്റുകള്‍ നിലംപൊത്തി.
ന്യൂസിലന്‍ഡിന്റെ 178 റണ്‍സിന് മറുപടി പറയുന്ന ശ്രീലങ്ക ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല്് വിക്കറ്റിന് 88 റണ്‍സ് എടുത്തിട്ടുണ്ട്. ആറു വിക്കറ്റ് ശേഷിക്കെ അവര്‍ക്ക് കീവിസിനൊപ്പം എത്താന്‍ 90 റണ്‍സ് കൂടി വേണം.
ടോസ് നേടി ഫീല്‍ഡ് ചെയ്ത ശ്രീലങ്ക സുരംഗ ലക്മലിന്റെ മികവില്‍ ന്യൂസിലന്‍ഡിനെ 178 റണ്‍സിന് പുറത്താക്കി. ലക്മല്‍ 54 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 68 റണ്‍സ് കുറിച്ച സൗതിയാണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. വാട്ട്‌ലിങ് 46 റണ്‍സ് നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല.
തുടര്‍ന്ന് ബാറ്റേന്തിയ ശ്രീലങ്കയെ സൗതി തകര്‍ത്തു. 29 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ഗുണതിലകെ (8), കരുണരത്‌ന (7), ചാണ്ഡിമല്‍ (6), മെന്‍ഡിസ് (15) എന്നിവരാണ് പുറത്തായത്. മാത്യൂസും (27), സില്‍വയും (15) പുറത്താകാതെ നില്‍ക്കുന്നു.
















