ന്യൂദല്‍ഹി : ഇന്ത്യയുടെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി റിവാ ഗാംഗുലി നിയമിതനായി. വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തുവിട്ടത്.
നിലവില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ് ഡയറക്ടറാണ് അവര്‍. നിലവിലെ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധനെ യുഎസ് അംബാസിഡറായി നിയമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് റിവയെ നിയമിച്ചത്.
















