വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാംക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്ക് സമനില. മഴയാണ് ലങ്കയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. അവസാന ദിനമായ ഇന്നലെ ആകെ 13 ഓവര്‍ മാത്രമാണ് കളി നടന്നത്. മഴകാരണം ഇന്നലെ കളി അവസാനിക്കുമ്പോള്‍ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 287/3 എന്ന നിലയിലായിരുന്നു.
സ്‌കോര്‍ ചുരുക്കത്തില്‍: ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് 282, രണ്ടാം ഇന്നിങ്‌സ് 287/3. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 578.
കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ ഒന്‍പത് റണ്‍സ് വേണ്ടപ്പോഴാണ് മഴയെത്തിയത്. ആഞ്ചലോ മാത്യൂസ് (120), മെന്‍ഡിസ് (141) എന്നിവര്‍ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സില്‍ 296 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ലങ്ക പരാജയത്തിന്റെ വക്കില്‍ നിന്നും പിടിച്ചുകയറിയാണ് സമനില നേടിയത്.
13/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ മാത്യൂസ്-മെന്‍ഡിസ് സഖ്യം കൈപിടിച്ചുയര്‍ത്തുകയായിരുന്നു. നാലാം ദിനം ഇരുവരും 90 ഓവര്‍ പിടിച്ചുനിന്നതാണ് ലങ്കയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. നാലാം വിക്കറ്റില്‍ സഖ്യം 274 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഇരട്ട സെഞ്ചുറിയിലൂടെ കിവീസിന് മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ച ടോം ലാതമാണ് മാന്‍ ഓഫ് ദ മാച്ച്. 264 റണ്‍സ് നേടിയ ലാതം പുറത്താകാതെ നിന്നു.
















