തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേയ്‌ക്ക്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്.
സമരം ഇന്ന് 17-ാം ദിവസത്തിലേക്ക് കടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാക്യഷ്ണനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സി.കെ പദ്മനാഭന്‍ നിരാഹാര സമരം ആരംഭിച്ചത്.16-ാം ദിവസമായ ഇന്നലെ ഫാദര്‍. അനില്‍ കെ. ജെയിംസ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
യുണയിറ്റ്ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ ഇടുക്കി,തേനി ഭദ്രാസനാധിപനാണ് ഫാദര്‍ അനില്‍ കെ. ജെയിംസ്. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. നോബല്‍ മാത്യു അധ്യക്ഷത വഹിച്ചു. എല്ലാ മതങ്ങളുടെയും ആചാരങ്ങള്‍ നിലനിര്‍ത്തണം. ധാര്‍ഷ്ട്യം കാണിക്കാതെ ചര്‍ച്ചയിലൂടെ വേണം സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ഫാദര്‍. അനില്‍ കെ ജെയിംസ് പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകരാണ് ഇന്നലെ സി.കെ. പദ്മനാഭന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്. ബിജെപി ദേശീയ വക്താവ് ഡോ. സമ്പിത് പത്ര നിരാഹാര പന്തല്‍ സന്ദര്‍ശിച്ച് സി.കെ. പദ്മനാഭനെ ഷാള്‍ അണിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ഡോ. പി.പി വാവ, വി.കെ. സജീവന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, പ്രൊഫ ബി. വിജയകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ,് എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















