Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഫാല്‍ ഇടപാട് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 05:27 am IST
inIndia

ന്യൂദല്‍ഹി: ഫ്രാന്‍സിലെ ഡസോള്‍ട്ട് എവിയേഷനില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ആദ്യം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് തീരുമാനിച്ചത്. 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനം. പക്ഷെ യുപിഎ കാലത്ത് നടപടികള്‍ ഇഴഞ്ഞു. കരാര്‍ നിശ്ചലമായി. ഈ സമയം കൊണ്ട് ശത്രുരാജ്യങ്ങള്‍ പുതിയ തലമുറയില്‍ പെട്ട അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കി. 

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം അത്യാധുനിക യുദ്ധോപകരണങ്ങളും സംവിധാനങ്ങളുമുള്ള റഫാല്‍ വാങ്ങാന്‍ തീരുമാനിച്ചു. 58,000 കോടി രൂപയ്‌ക്കായിരുന്നു കരാര്‍. ഇതു പ്രകാരം ആദ്യ വിമാനം 2019 സപ്തംബറില്‍ ലഭിക്കും. തങ്ങളുടെ കാലത്ത് ഇതിലും കുറഞ്ഞ വിലയ്‌ക്കാണ് കരാര്‍ ഒപ്പിട്ടതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ഒരാരോപണം. 

എന്നാല്‍ അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും ഘടിപ്പിച്ച വിമാനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയതെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ അതിന്റെ വിശദാംശങ്ങളും വിലയും വെളിപ്പെടുത്തണമെന്നായി കോണ്‍ഗ്രസും പ്രശാന്ത് ഭൂഷണിനെപ്പോലുള്ള ചില അഭിഭാഷകരും. വില പരസ്യപ്പെടുത്താനാവില്ലെന്നും ഇങ്ങനെ ചെയ്യുന്നത്  ആയുധങ്ങളെക്കുറിച്ച് ശത്രുരാജ്യങ്ങള്‍ക്ക് വിവരം ലഭിക്കാന്‍ ഇടയാക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.  എന്നാല്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും പറഞ്ഞ് ഇവര്‍ കേസു നല്‍കിയപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം ഇവയുടെ വിലയടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. വിലയടക്കമുള്ളവ കോടതിക്ക് പരിശോധിക്കാമെന്നും പക്ഷേ, രാജ്യസുരക്ഷയെയും ഫ്രാന്‍സുമായുള്ള ബന്ധത്തെയും ബാധിക്കുമെന്നതിനാല്‍ ഇവ പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം കോടതിയോട് അഭ്യര്‍ഥിച്ചു. ഇവ പരസ്യപ്പെടുത്തരുതെന്ന കേന്ദ്ര വാദം കോടതി അംഗീകരിച്ചു.

അത്യാധുനിക റഫാല്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടത്. ഇവിടെ ഫാക്ടറി സ്ഥാപിക്കാന്‍ വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട് എവിയേഷന്‍സ് നാഗ്പ്പൂരില്‍ വിമാനത്താവളത്തിനടുത്ത് സ്ഥലം കണ്ടെത്തി. പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. വിമാന നിര്‍മാണത്തിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കാനും മറ്റും നൂറിലേറെ ഇന്ത്യന്‍ കമ്പനികളുമായി ഡസോള്‍ട്ട് കരാറുണ്ടാക്കി (ഓഫ് സെറ്റ് കരാര്‍). പലരുമായി കരാറിന് ചര്‍ച്ച നടക്കുകയാണ്. 

ഈ കമ്പനികളില്‍ ഒന്നാണ് റിലയന്‍സ് ഡിഫന്‍സ്. ഇന്ത്യയിലെ നിര്‍മ്മാണ പങ്കാളികള്‍ ആരായിരിക്കണമെന്ന് തീരുമാനിക്കാന്‍ ഡസോള്‍ട്ടിന് പൂര്‍ണഅധികാരം ഉണ്ട്. ഇക്കാര്യം തന്ത്രപൂര്‍വം മറന്ന്, മോദി സര്‍ക്കാരിന്റെ സമ്മര്‍ദഫലമായിട്ടാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെയടക്കം ആരോപണം. ഡസോള്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് അടക്കം ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ് ആരോപണവുമായി മുന്നോടു പോകുകയായിരുന്നു. പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാര്‍ ചില നടപടിക്രമങ്ങള്‍ ആവിഷ്‌ക്കരിച്ചിരുന്നു. അതു തന്നെയാണ് തങ്ങളും പാലിച്ചതെന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുയായിരുന്നു. 

ഇന്ത്യയിലെ ഏറ്റവും വലിയ, വിശ്വാസ്യതയുള്ള കുടുംബമായതിനാലാണ് തങ്ങള്‍ റിലയന്‍സുമായി ധാരണയുണ്ടാക്കിയതെന്ന് ഡസോള്‍ട്ട് വ്യക്തമാക്കിയിരുന്നു. ഹര്‍ജിക്കാര്‍ ഉന്നയിച്ച ഈ ആരോപണവും കോടതി ഇപ്പോള്‍ തള്ളി. വിമാനം വാങ്ങാനുള്ള നടപടി ക്രമങ്ങളില്‍ ഒന്നിലും ക്രമക്കേടില്ലെന്ന് വ്യക്തമാക്കിയ കോടതി റിലന്‍യസിനെ നിശ്ചയിച്ചതില്‍ സ്വജനപക്ഷപാതം ഇല്ലെന്നും ചൂണ്ടിക്കാട്ടി. 

റഫാല്‍ 

എന്നാല്‍ 

കൊടുങ്കാറ്റ്

റഫാല്‍ എന്നാല്‍ ഫ്രഞ്ചില്‍ കൊടുങ്കാറ്റ് എന്നാണര്‍ഥം. ഫ്രാന്‍സിന്റെ അത്യാധുനിക പോര്‍വിമാനങ്ങളില്‍ ഒന്നാണ് റഫാല്‍. ഇരട്ട എന്‍ജിനുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനം. വിമാനങ്ങള്‍ക്കു പുറമേ കരാര്‍ പ്രകാരം മീറ്റിയോര്‍, സ്‌കാല്‍പ്പ് മിസൈലുകളും ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.