ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കാറപകടത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രീസി ജില്ലയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരെയായി സുജന്ദര്‍ ഗ്രമത്തിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു.
മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കാറില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ ആളുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
















