ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകകരന് ബോളീവുഡ് നടന്. ഹൈദര്‍ എന്ന ബോളീവുഡ് ചിത്രച്ചില് അഭിനയിച്ച സാഖിബ് ബിലാലാണ് ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ശ്രീനഗര്‍ മുജ്ഗണ്ഡില് നടന്ന ഏറ്റുമുട്ടലിലാണ് സാഖിബും സുഹൃത്ത് മുദാസിറയും കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സായുധ തീവ്രവാദി സംഘത്തിലെ അംഗമായിരുന്നു ഇയാളെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ട സാഖിബിനേയും സുഹൃത്ത് മുദാസിറയും കഴിഞ്ഞ ആഗസ്റ്റ് 31 മുതല്‍ ബന്ദിപ്പോറയിലെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഭീകര സംഘടനയായ ലഷ്കറില് ചേരുന്നതിനാണ് ഇവര്‍ വീടുവിട്ടതെന്നാണ് വിവരങ്ങള്‍. പാക്കിസ്ഥാന് കമാന്‍ഡറായ അലിഭായി എന്നയാള്‍ക്ക് വേണ്ടിയാണ് ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. സുരക്ഷാ സൈനയുമായി ഉണ്ടായ വെടിവെപ്പില്‍ ഇയാളും കൊല്ലപ്പെട്ടു.
സാധാരണ കര്‍ഷക കുടുംബാംഗമായ സാഖിബ് ഹൈദറില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ അറിയപ്പെടുന്ന വ്യക്തിത്വം ആയി മാറിയിരുന്നു. ചിത്രത്തില്‍ സായുധ പോരാളിയായാണ് ഇയാള്‍ അവതരിപ്പിച്ചത്. ജീവിതത്തിലും അതു തന്നെ ആവര്‍ത്തിച്ചുവെന്ന് സാഖിബിന്റെ പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: